കൊച്ചി> ജമാഅത്തെ ഇസ്ലാമി–ആര്‍എസ്എസ് രഹസ്യകൂടിക്കാഴ്ച ആര്‍എസ്എസിന് കേരളത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രഭരണം ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാനാണ് ആര്‍എസ്എസും സംഘപരിവാര്‍ ശക്തികളും ശ്രമിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷശക്തികളെ അണിനിരത്തി പോരാടുകയാണ് ഡിവൈഎഫ്ഐയും ഇടതുപക്ഷപ്രസ്ഥാനങ്ങളും.
ഈ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. ഇത് പൊതുസമൂഹം ഗൗരവത്തില്‍ കാണണമെന്നും സനോജ് പറഞ്ഞു.രഹസ്യകൂടിക്കാഴ്ചയ്ക്കെതിരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മുസ്ലിംലീഗ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതൃത്വങ്ങളും പുലര്‍ത്തുന്ന മൗനം സംശയാസ്പദമാണ്.
എക്കാലത്തും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐയുടേത്. ഡിവൈഎഫ്ഐക്ക് ജമാഅത്തെ ഇസ്ലാമിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തില്ലങ്കേരിയിലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. മാഫിയസംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും. ആലപ്പുഴയിലെ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രാദേശികനേതാവിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. രാഷ്ട്രീയപാര്‍ടികളില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികള്‍ ക്ഷേത്രഭാരവാഹികളാകുന്നതില്‍ തെറ്റില്ലെന്നും സനോജ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എറണാകുളം ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്, പ്രസിഡന്റ് അനീഷ് എം മാത്യു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരന്‍, സംസ്ഥാന കമ്മിറ്റി അംഗം നിഖില്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.