• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാകവചം തീർക്കാൻ : എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
February 21, 2023 : 8:05 pm
0
A A
0
ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാകവചം തീർക്കാൻ : എം വി ഗോവിന്ദൻ

കാസർകോട് > കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്തസമ്മേളനം നടത്തുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ. ബിജെപിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ല.

രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുയാണെന്ന കോൺഗ്രസിന്റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോൺഗ്രസുകാർ. സോണിയ ഗാന്ധി ഈ അഭിപ്രായം തുറന്നു പറഞ്ഞു. കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കുന്ന ചത്തീസ് ഗണ്ഡിൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു. ഇത് പകപോക്കലാണെന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ പറയുന്നു. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നില്ല. കെപിസിസിക്ക് ബിജെപിയെയാണ് പഥ്യം.

ജനദ്രോഹ നയങ്ങളുടെ കാര്യത്തിൽ പിണറായിയും മോദിയും തമ്മിൽ വ്യത്യാസമില്ലെന്ന കൊൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ സ്ഥലജലവിഭ്രാന്തിക്ക്‌ ഉദാഹരണമാണ്‌. മോദിയുടെയും കോൺഗ്രസിന്റെയും കോർപറേറ്റ്‌ അനുകൂല നവഉദാരനയത്തിന്‌, ജനപക്ഷ ബദൽ ഉയർത്തുകയാണ്‌ കേരളത്തിലെ പിണറായി സർക്കാർ. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത്‌ കുടുതൽ നിക്ഷേപം, പെൻഷൻ ഉൾപ്പെടയുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക്‌ ഊന്നൽ, പൊതുമേഖലാ സംരക്ഷണം എന്നിവയെല്ലാം പിണറായി സർക്കാരിന്റെ മുഖമുദ്രകളാണ്‌. ഇതിന്‌ കടകവിരുദ്ധമായ സമീപനമാണ്‌ മോദി സർക്കാരിന്റേത്‌. ഈ വ്യത്യാസം കാണാൻ കെസി വേണുഗോപാലിന്‌ കഴിയാത്തത്‌ ബിജെപിയെ തുറന്നെതിർക്കാനുള്ള വൈമുഖ്യമാണ്‌. സിപിഐഎമ്മിനെ സംബന്ധിച്ച്‌ മുഖ്യശത്രു ബിജെപിയാണ്‌. എന്നാൽ കെപിസിസിക്ക്‌ സിപിഐഎമ്മും. മോദിക്കെതിരായ മതനിരപേക്ഷ ഐക്യത്തിന്‌ തുരങ്കം വെക്കുന്ന നടപടിയാണിത്‌. ഒരോ സംസ്ഥാനത്തും പരമാവധി ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുക എന്ന തന്ത്രമാണ്‌ സിപിഐഎം സ്വീകരിക്കുന്നത്. മുദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിനൊപ്പം അണിചേരാൻ ഭൂരിപക്ഷം പ്രാദേശിക കക്ഷികളും മടിക്കുകയാണ്‌.

സിപിഐ എം ഇസ്ലാമോഫോബിയ പടർത്തുന്നുവെന്നാണ് ജമാഅത്തെ ഇസ്ലാമി നേതാവ് പറയുന്നത്. രണ്ട് വർഗീയ ശക്തികളായ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തുകയാണ് വേണ്ടത്. ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസും തമ്മിൽ നടന്ന ചർച്ച പ്രധാന രാഷ്ട്രീയ വിഷയമാണ്‌. ആർഎസ്‌എസുമായി ചർച്ച നടത്തുന്നത്‌ എന്തിനായാണ്‌? ആർഎസ്‌എസുമായി സന്ധി നടത്തി എന്താണ്‌ നേടാൻ പോകുന്നതെന്ന് അവർ വ്യക്തമാക്കണം. ഹിന്ദു വർഗീയവാദികൾ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ എല്ലാവർക്കും അറിയുന്നതാണ്‌. രാജ്യത്ത് കൃസ്ത്യൻ ന്യുനപക്ഷങ്ങളെയും വേട്ടയാടുകയാണ്. അതിനെതിരെ 80 ഓളം സംഘടനകർ ചേർന്ന് ഡൽഹിയിൽ വലിയ പ്രതിഷേധം തീർത്തു. അവർ പറഞ്ഞത് 21 സംസ്ഥാനങ്ങളിൽ അവർ വേട്ടയാടപെടുന്നു എന്നാണ്. ആ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളമില്ല എന്നതാണ് നമ്മുടെ സംസ്ഥാനത്തിന്റെ മേൻമ.

വാഹനത്തിലല്ല, നടന്നാണ് ജാഥ നടത്തേണ്ടതെന്ന കോൺഗ്രസ് വിമർശനം കാര്യമില്ല. സിപിഐ എം പ്രവർത്തകർ ജനുവരിയിൽ വലിയ രീതിയിൽ ഗൃഹസന്ദർശന പരിപാടികളിലുടെ ഓരോ വീട്ടിലും എത്തി കാര്യങ്ങൾ വിശദമാക്കിയിരുന്നു . അതിന് ശേഷമാണ് ജനകീയ ജാഥ നടത്തുന്നത്. വലിയ ജനപങ്കാളിത്തമാണ് ജാഥയിലുള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജാഥാംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെടി ജലീൽ, ജെയ്ക് സി തോമസ്, മാനേജർ പി കെ ബിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനോപകാര പദ്ധതികളെ തുരങ്കംവയ്‌ക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

Next Post

ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്, കാരണം ഇതാണ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്, കാരണം ഇതാണ്

ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്, കാരണം ഇതാണ്

പഠനത്തിൽ പിന്നോട്ട് പോയതില്‍ വഴക്ക് പറഞ്ഞു; അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു

യുപിയിൽ ടൂറിസം വകുപ്പ് ഉന്നതഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്തു; കാരണം ജോലിഭാരമെന്ന് കുടുംബം

ജോലിക്ക് കയറാനിരുന്ന ജീവനക്കാരുടെ ശമ്പളം കുറച്ച് വിപ്രോ

ജോലിക്ക് കയറാനിരുന്ന ജീവനക്കാരുടെ ശമ്പളം കുറച്ച് വിപ്രോ

ഹിന്ദു – മുസ്‍ലിം സംഘടനകൾ ചർച്ച നടത്തിയാൽ എങ്ങനെയാണ് വർ​ഗീയതയാവുക? -കെ. സുരേന്ദ്രൻ

ഹിന്ദു - മുസ്‍ലിം സംഘടനകൾ ചർച്ച നടത്തിയാൽ എങ്ങനെയാണ് വർ​ഗീയതയാവുക? -കെ. സുരേന്ദ്രൻ

എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം: ഉന്നത തല അന്വേഷണം വേണമെന്ന് മാതാവ്

എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം: ഉന്നത തല അന്വേഷണം വേണമെന്ന് മാതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In