• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിൽ മൃഗശാല കണാൻ പോയ കുടുംബത്തിന്റെ കാറിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ആറ് പവൻ മോഷ്ടിച്ചു, ഓട്ടോ ഡ്രൈവർ പിടിയിൽ

by Web Desk 06 - News Kerala 24
February 22, 2023 : 8:16 am
in Kerala, News
0
A A
0
തൃശൂരിൽ മൃഗശാല കണാൻ പോയ കുടുംബത്തിന്റെ കാറിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ആറ് പവൻ മോഷ്ടിച്ചു, ഓട്ടോ ഡ്രൈവർ പിടിയിൽ

തൃശൂർ: മൃഗശാലയ്ക്കു മുമ്പിൽ പാർക് ചെയ്തിരുന്ന കാറിൽ നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പന്നിത്തടം സ്വദേശി റഷീദ് ആണ് പിടിയിലായത്. ചീട്ടു കളിച്ചുണ്ടാക്കിയ കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് ഡ്രൈവറുടെ മൊഴി.

സിസിടിവിയില്‍ നിന്നും ലഭിച്ച ചെറിയ സൂചനയുടെ പിന്നാലെ പൊലീസ് അന്വേഷിച്ചു പോയതോടെയാണ് മലപ്പുറം തിരൂര്‍ സ്വദേശികളുടെ കാറില്‍ നിന്ന് ആറുപവന്‍ മോഷ്ടിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായത്. സംഭവം ഇങ്ങനെ. കഴിഞ്ഞ അഞ്ചിന് തൃശൂര്‍ മൃഗശാല കണ്ട് മടങ്ങിയെങ്കിലും വീട്ടുകാര്‍ ബാഗ് പരിശോധിക്കാത്തതിനാല്‍ മോഷണം അറിയാന്‍ വൈകി. കുട്ടിയുടെ ആഭരണങ്ങളായിരുന്നു നഷ്ടപ്പെട്ടത്. പത്തൊന്പതിന് അന്വേഷിച്ചപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതറിയുന്നത്. വൈകാതെ ഈസ്റ്റ് പൊലീസില്‍ പരാതിയും നല്‍കി.

പ്രദേശത്തെ സിസിടിവി പരിശോധിച്ച പൊലീസ് സംഘത്തിന് കാവി മുണ്ടുടുത്ത ഒരാള്‍ സ്വര്‍ണ ആഭരണങ്ങളെടുത്ത് ഓട്ടോയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ കിട്ടി. സൂം ചെയ്ത് നോക്കിയപ്പോൾ എ ഇസഡ് സണ്‍സ് എന്ന സ്റ്റിക്കര്‍ തിരിച്ചറിഞ്ഞു. മുടിക്കോട് സ്വദേശിക്ക് ഈ പേര് പതിച്ച പത്ത് ഓട്ടോ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ആ വഴിക്ക് നീങ്ങി. ഉടമയെ ബന്ധപ്പെട്ടപ്പോള്‍ ഡ്രൈവര്‍മാരില്‍ ആറുപേര്‍ പാന്‍റിടുന്നവരും നാലുപേര്‍ മുണ്ടുടുക്കുന്നവരുമാണെന്ന മൊഴി കിട്ടി.

അതിലൊരാള്‍ മാത്രമായിരുന്നു കാവി മുണ്ടുടുക്കുന്നത്. പന്നിത്തടം സ്വദേശി റഷീദ്. രണ്ടര ലക്ഷത്തോളം രൂപയ്ക്ക് മൂന്നു സ്ഥലങ്ങളിലായി സ്വര്‍ണ്ണം വിറ്റിരുന്നു റഷീദ്. അറുപതിനായിരം രൂപ ചീട്ടു കളിച്ച കടമുണ്ടായിരുന്നു. അത് വീട്ടാനായിരുന്നു മോഷണം. ബാക്കി പണവും ചീട്ടുകളിച്ചു കളഞ്ഞു. ഇനി പോലീസ് തേടിവരില്ലെന്ന് ഉറപ്പിച്ചിരിക്കുമ്പോൾ ആയിരുന്നു അറസ്റ്റ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹറമൈൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവീസ്

Next Post

ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ടിട്ട് അഞ്ചാണ്ട്; നിയമ പോരാട്ടം തുടർന്ന് കുടുംബം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ടിട്ട് അഞ്ചാണ്ട്; നിയമ പോരാട്ടം തുടർന്ന് കുടുംബം

കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങള്‍…

കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങളിതാ...

കേരളത്തിൽ നിന്ന് ഇസ്രായേലിൽ പോയ കർഷകർ തിരിച്ചെത്തി; കാണാതായ കര്‍ഷകനായി അന്വേഷണം തുടരുന്നു

സര്‍ക്കാരിന്‍റെ അതിവേഗ നീക്കങ്ങള്‍; ഇസ്രയേലില്‍ മുങ്ങിയ ബിജുവിന്‍റെ വിസ റദ്ദാക്കപ്പെടും, എംബസിക്ക് കത്ത് നൽകും

ചാറ്റ് ജിപിടിയുമായി കൈകോര്‍ത്ത് ബിങ്; നല്ലത് പറഞ്ഞ് ചിലര്‍, ഒപ്പം കടുത്ത വിമര്‍ശനങ്ങളും.!

വര്‍ഷം പോലും അറിയില്ല, പ്രണയാഭ്യര്‍ത്ഥന: മൈക്രോസോഫ്റ്റിന് തലവേദനയായി ബിങ് ചാറ്റ്ബോട്ട്.!

വീട് കയറി ആക്രമിച്ച കേസ്; അടിപിടി കേസുകളിലെ സ്ഥിരം പ്രതികൾ പിടിയിൽ

വീട് കയറി ആക്രമിച്ച കേസ്; അടിപിടി കേസുകളിലെ സ്ഥിരം പ്രതികൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021