• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥശേഖരം കണ്ടെത്തി; മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്കു കൈമാറും

by Web Desk 06 - News Kerala 24
February 22, 2023 : 12:47 pm
in News, World
Reading Time: 1 min read
0
A A
0
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥശേഖരം കണ്ടെത്തി; മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്കു കൈമാറും

തിരുവനന്തപുരം: കൗതുകം ഉണർത്തി ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം കണ്ടെടുത്തു. തിരുവിതാംകൂർ രാജാക്കന്മാരുടെ സദസ്സിലെ പണ്ഡിതൻ ആയിരുന്ന ഗോമതീദാസൻ എന്നു പേരെടുത്ത ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ ശേഖരങ്ങളാണ് കണ്ടെത്തിയത്. തിരുവനന്തപുരം നീറമൺകര ഗായത്രി നഗറിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിൻ്റെ ഏഴാം തലമുറയിലെ അംഗമായ ഗീതാ രവിയുടെ വീട്ടിൽനിന്നാണ് ഗ്രന്ഥശേഖരം ലഭിച്ചത്.

നീറമൺകര എൻ.എസ്.എസ്. കോളേജിലെ സംസ്കൃതവിഭാഗം അസി. പ്രൊഫസർ ഡോ. ആചാര്യ ജി. ആനന്ദരാജിന്റെ നേതൃത്വത്തിൽ 26 താളിയോലക്കെട്ടുകളിലായി 50-ഓളം ഗ്രന്ഥങ്ങളാണ് കണ്ടെത്തിയത്. ഇവ മലയാളം, തമിഴ്, ഗ്രന്ഥ എന്നീ ലിപികളിൽ ആണ് രചിച്ചിരിക്കുന്നത്. ഇതിൽ സാഹിത്യം, സൗന്ദര്യശാസ്ത്രം, വേദാന്തം, ന്യായം, തന്ത്രം, ഗണിതം, വേദലക്ഷണം, മന്ത്രശാസ്ത്രം, ആചാരം, സ്തോത്രം തുടങ്ങി വിവിധ ശാഖകളിലുള്ള ഗ്രന്ഥങ്ങളുണ്ട്.

തുടർന്ന് ഇവ കാര്യവട്ടം മാനുസ്‌ക്രിപ്റ്റ് മിഷൻ സെന്ററിൽ എത്തിച്ച് വൃത്തിയാക്കി. ഇവയുടെ വിശദമായ പഠനത്തിനും തുടർന്നുള്ള ഉപയോഗത്തിനുമായി കേരള സർവകലാശാലയുടെ കാര്യവട്ടത്തു പ്രവർത്തിക്കുന്ന ഓറിയന്റൽ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്കു കൈമാറും. 1823-ൽ  തിരുവിതാംകൂർ ചെങ്കോട്ടത്താലൂക്കിലുൾപ്പെട്ട ഇലത്തൂർ ദേശത്തിൽ പടിഞ്ഞാറേ അഗ്രഹാരത്തിൽ ജനിച്ച ശാസ്ത്രികൾ കേരളവർമ വലിയകോയിത്തമ്പുരാന്റെ ഗുരുവും തിരുവിതാംകൂർ രാജ പരമ്പരയിൽപ്പെട്ട ഉത്രം തിരുനാൾ, ആയില്യം തിരുനാൾ, വിശാഖം തിരുനാൾ എന്നിവരുടെ സദസ്സിലെ പണ്ഡിതനുമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫോൺ ചോർത്തൽ കേസ്; ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

Next Post

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരുമോ? പഠനങ്ങൾ പറയുന്നത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരുമോ? പഠനങ്ങൾ പറയുന്നത്

ഗവ‍ർണർക്കെതിരേയും വിഴിഞ്ഞം സമരത്തിലും ലീ​ഗ് നിലപാട് ശരി-ലീഗ് പ്രശംസ തുടർന്ന് എംവി ഗോവിന്ദൻ

'വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ശ്രമിക്കുന്നു'; പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് എം വി ഗോവിന്ദൻ

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി, ഭർത്താവ് ഗുരുതരാവസ്ഥയിൽ

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

പിണറായി വിജയന്‍റെ തുടർഭരണം ബിജെപി വോട്ടിൽ, വോട്ട് കച്ചവടം ശ്രീ എമ്മിന്റെ മധ്യസ്ഥതയിലെന്നും രമേശ് ചെന്നിത്തല

മയക്കുമരുന്നുമായി യുവാവ് പിടിയിൽ; കൈയ്യിലുണ്ടായിരുന്നത് 28 ഗ്രാം എംഡിഎംഎ

മയക്കുമരുന്നുമായി യുവാവ് പിടിയിൽ; കൈയ്യിലുണ്ടായിരുന്നത് 28 ഗ്രാം എംഡിഎംഎ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021