• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി വ്യാഖ്യാനിച്ച് ഹൈക്കോടതിയിൽ ശിക്ഷയിളവ്, ചോദ്യംചെയ്ത അപ്പീൽ തള്ളി സുപ്രീംകോടതി

by Web Desk 04 - News Kerala 24
February 22, 2023 : 8:15 pm
0
A A
0
പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി വ്യാഖ്യാനിച്ച് ഹൈക്കോടതിയിൽ ശിക്ഷയിളവ്, ചോദ്യംചെയ്ത അപ്പീൽ തള്ളി സുപ്രീംകോടതി

ദില്ലി: സ്വകാര്യഭാഗത്ത് വിരൽകൊണ്ട് കുത്തിയെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമുള്ള കുറ്റം എടുത്തുമാറ്റിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി നടപടിക്കെതിരെ 12 വയസുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ അപ്പീലാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 2014 -ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ടിവി കണ്ട് കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വിരലുകള്‍ കടത്തിയെന്നായിരുന്നു കേസ്. ഇത് പ്രകാരം പോക്‌സോ നിയമത്തിലെ 3 (ബി), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 451, ക്രിമിനല്‍ നടപടി ചട്ടത്തിലെ 357 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരന്‍ ആണെന്ന് വിചാരണ കോടതി വിധിച്ചു.

പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷയും പിഴ ശിക്ഷയും വിചാരണ കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതി വിരല്‍ കൊണ്ട് കുത്തിയെന്ന് മാത്രമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത് എന്ന് പ്രതിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു. സ്വകാര്യ ഭാഗത്ത് വിരല്‍ കൊണ്ട് കുത്തുന്നു എന്ന് പറയുന്നത് വിരല്‍ കടത്തല്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ നിലപാട്. ഈ വാദം അംഗീകരിച്ച ഹൈക്കോടതി, പ്രതിക്ക് എതിരെ പോക്‌സോ നിയമത്തിലെ 3 (ബി) പ്രകാരം ചുമത്തിയ കുറ്റം പോക്‌സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാക്കി മാറ്റി.

ഇതോടെ ഏഴ് വർഷം തടവ് മൂന്ന് വർഷമാക്കി കുറഞ്ഞു. എന്നാൽ ഹൈക്കോടതി നടപടി തെറ്റാണെന്നും സ്വകാര്യഭാഗത്ത് കുത്തിയെന്ന മൊഴി തന്നെ പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷ നൽകാൻ മതിയാകുമെന്നും അപ്പീലിൽ പെൺകുട്ടിയുടെ മാതാവിനായി ഹാജരായി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, ആലിം അൻവർ എന്നിവർ വാദിച്ചു. ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് കോടതി വാക്കാൽ നീരീക്ഷിച്ചു. എന്നാൽ പ്രതിയായ വ്യക്തിക്ക് എഴുപത്തിയഞ്ച് വയസായെന്നും ഈ കേസിൽ മൂന്ന് വർഷം തടവ് അനുഭവിച്ചെന്നും പ്രതിക്കായി ഹാജരായ അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യൻ കോടതിയിൽ പറഞ്ഞു.

പ്രതിയുടെ പ്രായവും മൂന്ന് വർഷം തടവ് അനുഭവിച്ചതും കണക്കിലെടുത്ത് ജസ്റ്റിസ് ബി ആർ ഗവായ് അപ്പീലിൽ കൂടുതൽ ഇടപെടലിനില്ലെന്ന് കാട്ടി ഹർജി തള്ളുകയായിരുന്നു. എന്നാൽ പ്രതിയിൽ നിന്ന് പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. ഈക്കാര്യത്തിൽ സംസ്ഥാനത്തിനെ സമീപിക്കാൻ കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് ഹാജരായി .

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ബി.ബി.സിക്കൊപ്പം’; ഇന്ത്യയിലെ പ്രശ്നങ്ങളിൽ ചാനലിന്റെ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ

Next Post

മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ, പ്രതി കോൺഗ്രസ് പ്രാദേശിക നേതാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ, പ്രതി കോൺഗ്രസ് പ്രാദേശിക നേതാവ്

മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ, പ്രതി കോൺഗ്രസ് പ്രാദേശിക നേതാവ്

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരുമോ? പഠനങ്ങൾ പറയുന്നത്

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരുമോ? പഠനങ്ങൾ പറയുന്നത്

ചരിത്രനിർമിതിയാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം; രണ്ടാംഘട്ടത്തിന് 64 കോടി: മന്ത്രി ബിന്ദു

ചരിത്രനിർമിതിയാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം; രണ്ടാംഘട്ടത്തിന് 64 കോടി: മന്ത്രി ബിന്ദു

ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയം, മാറ്റണം: ബാർ ഉടമകൾ

ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയം, മാറ്റണം: ബാർ ഉടമകൾ

വിഐപി സുരക്ഷയ്ക്ക് ഇനി ഡപ്യുട്ടി കമ്മിഷണർ; ജയദേവ് ഐപിഎസിന് ചുമതല

വിഐപി സുരക്ഷയ്ക്ക് ഇനി ഡപ്യുട്ടി കമ്മിഷണർ; ജയദേവ് ഐപിഎസിന് ചുമതല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In