പൈനാവ്: ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. രാവിലെ ഇടുക്കി മെഡിക്കല് കോളേജിലെ പോസ്റ്റ്മോര്ട്ടത്തിന് ശേഷം എസ്.എഫ്.ഐ സി.പി.എം നേതാക്കള് ചേര്ന്ന് മൃതദേഹം ഏറ്റുവാങ്ങി. സി.പി.എം നേതാവ് എം.എം മണിയുടെ നേതൃത്വത്തില് മൃതദേഹത്തില് പതാക പുതപ്പിച്ചു. സി.പി.എം. ഇടുക്കി ജില്ല കമ്മിറ്റി ഓഫീസിലും ധീരജിന്റെ കലാലയമായ പൈനാവ് എഞ്ചിനീയറിങ് കോളേജിലും മൃതദേഹം പൊതുദര്ശനത്തിന് വെച്ചു. സി.പി.എം, എസ്.എഫ്.ഐ പ്രവര്ത്തകരും ധീരജിന്റെ സുഹൃത്തുക്കളും ഉള്പ്പടെ വന് ജനാവലിയാണ് ധീരജിന് അന്ത്യാഭിവാദ്യമര്പ്പിക്കാനെത്തിയത്. മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോയി.
കണ്ണൂരിലെ തൃച്ചംബരത്തെ പൊതുസ്മശാനത്തിലാണ് സംസ്കാരം. ധീരജിന്റെ വീടിനോട് ചേര്ന്ന് സി.പി.എം വാങ്ങിയ സ്ഥാലത്ത് സ്മാരകം പണിയും. കണ്ണൂര് ജില്ലയിലെ അതിര്ത്തിയായ മാഹിയില് നിന്ന് സി.പി.എം-എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില് മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് തളിപ്പറമ്പ് സി.പി.എം ഓഫീസില് പൊതുദര്ശനത്തിന് വെക്കും. വിലായാത്ര വരുന്ന പ്രദേശങ്ങളില് വന് പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. ധീരജിന്റെ ജന്മനാടായ തളിപ്പറമ്പില് വൈകിട്ട് നാല് മണിമുതല് സി.പി.എം ഹര്ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തളിപ്പറമ്പിലെ ടൗണ്സ്ക്വയറില് ധീരജിന്റെ ചിത്രത്തില് പുഷ്പാര്ചന അര്പ്പിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. വിലാപയാത്ര കണ്ണൂരില് എത്താന് വൈകിയേക്കുമെന്നാണ് കരുതുന്നത്.
അതേസമയം ധീരജിന്റെ കൊലപാതകത്തില് പ്രതികളായ നിഖില് പൈലിയുടെയും ജെറിന് ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൈനാവ് കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അലക്സ് റാഫേലിനെയും പറവൂരില് നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊത്തം ആറുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവര്ക്ക് മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.