രാജ്യക്കാര്‍ക്ക് മാത്രമെന്ന് അറിയിപ്പ്. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമാനുസൃതം തന്നെ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന അജീര്‍ പെര്‍മിറ്റ് യെമനികള്‍ക്കും സിറിയന്‍ പൗരന്മാര്‍ക്കും മാത്രമേ അനുവദിക്കൂ എന്നാണ് അധികൃതര്‍ വിശദമാക്കിയിരിക്കുന്നത്.
സ്വകാര്യ മേഖലയില്‍ ജോലിയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന, യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവര്‍ ആയിരിക്കണം. അതേസമയം സൗദി അറേബ്യയിലെ വിദേശികള്‍ക്ക് സ്വന്തം സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളില്‍ ഒരു നിര്‍ണിത കാലത്തേക്ക് ജോലി ചെയ്യാന്‍ നിയമാനുസൃതം തന്നെ അനുമതി നല്‍കുന്നതിനുള്ള സംവിധാനമാണ് അജീര്‍ പദ്ധതി.
തൊഴിലാളികളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവരെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയില്‍ താത്കാലിക ജോലി വ്യവസ്ഥാപിതമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തില്‍ അധികമായുള്ള ജീവനക്കാരെ താത്കാലികമായി മറ്റ് സ്ഥാപനങ്ങള്‍ക്ക് നിയമവിധേയമായിത്തന്നെ ഉപയോഗപ്പെടുത്താന്‍ അജീര്‍ പദ്ധതി അനുവദിക്കുന്നു. തൊഴിലാളികളെ ആവശ്യമായി വരുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്ന് അവരെ പുതിയ വിസയില്‍ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്തെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ അധികമായുള്ള ജീവനക്കാരെ താത്കാലികമായി നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ അനുവദിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത.