• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിക്കെതിരായ പരാമർശം: അറസ്റ്റിലായി മണക്കൂറുകൾക്കം പുറത്തിറങ്ങി; സത്യം ജയിച്ചെന്ന് പവൻ ഖേര, ഉജ്ജ്വല സ്വീകരണം

by Web Desk 04 - News Kerala 24
February 23, 2023 : 9:33 pm
0
A A
0
മോദിക്കെതിരായ പരാമർശം: അറസ്റ്റിലായി മണക്കൂറുകൾക്കം പുറത്തിറങ്ങി; സത്യം ജയിച്ചെന്ന് പവൻ ഖേര, ഉജ്ജ്വല സ്വീകരണം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായ പവൻ ഖേര ഇടക്കാല ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. പവൻ ഖേരയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ ഏർപ്പെടുത്തിയത്. പൂച്ചെണ്ട് നൽകിയും മുദ്രാവാക്യം വിളിച്ചുമാണ് ഇദ്ദേഹത്തെ പ്രവർത്തകർ സ്വീകരിച്ചത്. സത്യം ജയിച്ചു എന്നായിരുന്നു കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങിയ പവൻ ഖേര ആദ്യം പ്രതികരിച്ചത്. തനിക്കെതിരായ നടപടി, നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്ലീനറി യോഗത്തിൽ പങ്കെടുക്കനാണ് പോകുന്നതെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പവൻ ഖേരയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പവൻ ഖേരയ്ക്കെതിരെ കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരു നാക്കുപിഴയുടെ പേരിലാണ് ഗുരുതര കുറ്റം ചുമത്തിയതെന്നും നിർഭാഗ്യകരമായ സംഭവമെന്നും കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി കോടതിയിൽ പറഞ്ഞു. പവൻ ഖേരയുടെ പരാമർശത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു. ഇതിന് ശേഷമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

അതേസമയം നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ എഐസിസി വക്താവ് പവന്‍ ഖേരക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനായി റായ്പൂരിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ഖേരയെ വ്യക്തമായ കാരണങ്ങളില്ലാതെയാണ് വിമാന യാത്രാനുമതി നിഷേധിച്ച് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി നിരവധി പേര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് പരിശോധനകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പവന്‍ ഖേരയെ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറക്കിയത്. താന്‍ അടക്കമുള്ളവര്‍ അധികൃതരുടെ ഈ നടപടിയെ ചോദ്യം ചെയ്തു. പവന്‍ ഖേരക്ക് യാത്രാനുമതി നിഷേധിക്കാനുണ്ടായ കാര്യത്തെ കുറിച്ച് എയര്‍ലൈൻ അധികൃതരോട് വിശദീകരണം ചോദിച്ചപ്പോള്‍ ഡല്‍ഹി പൊലീസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് താനും രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ പ്രതിഷേധിച്ചെന്നും വേണുഗോപാൽ വിവരിച്ചു.

വാക്കാല്‍ പറയുന്നതല്ലാതെ പവന്‍ ഖേരയെ കസ്റ്റഡിയിലെടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ രേഖകളില്ലായിരുന്നു. കള്ളംപ്പറഞ്ഞ് അദ്ദേഹത്തെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ഡല്‍ഹി പോലിസിന്‍റെ ശ്രമങ്ങളെ താനടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് ആസാം പോലീസ് തട്ടിക്കൂട്ട് റിപ്പോര്‍ട്ടും ദുര്‍ബലമായ വകുപ്പുകളും ചുമത്തി പവന്‍ ഖേരയെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ യാത്രവിലക്കും തടങ്കലും വിധിക്കുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം അധപതിച്ചു. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം എങ്ങനെയും അലങ്കോലപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം ഛത്തീസഗഢ് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി,ഇപ്പോള്‍ എഐസിസി വക്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.മോദി ഭരണത്തില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്. വ്യക്തമായ കാരണങ്ങളില്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ വേതനം വർധിപ്പിച്ചു; നവംബർ മുതൽ മുൻകാല പ്രാബല്യം

Next Post

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിന തടവ്

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിന തടവ്

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിന തടവ്

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: രണ്ട് വോട്ടുപെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ല

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: രണ്ട് വോട്ടുപെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ല

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: സയ്യിദ് മിർസ പുതിയ ചെയർമാൻ

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: സയ്യിദ് മിർസ പുതിയ ചെയർമാൻ

വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍: ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്; ഹര്‍മന്‍പ്രീത് കളിക്കും

വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍: ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്; ഹര്‍മന്‍പ്രീത് കളിക്കും

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല, മന്ത്രിമാരോട് ചോദ്യങ്ങളുമായി ഗവര്‍ണര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In