തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടന്നതു വൻ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതായും വ്യാപ്തി കണ്ടെത്താൻ അപേക്ഷകരുടെ വീടുകളിലും കൂടുതൽ റവന്യു ഓഫിസുകളിലും പരിശോധന നടത്തുമെന്നും ഡോക്ടർമാരെ ചോദ്യം ചെയ്യുമെന്നും വിജിലൻസ്.
റവന്യു വകുപ്പിലെ വിജിലൻസ് വിഭാഗം ശക്തിപ്പെടുത്താൻ റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ കൊല്ലത്ത് ഇന്നു ഉന്നതതല യോഗം ചേരും. സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ഏജന്റുമാരും ഉൾപ്പെടുന്ന സംഘം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സ്ഥിരീകരിച്ചു. 1500 സർട്ടിഫിക്കറ്റുകൾ നൽകിയ ഡോക്ടറെയും സ്ഥിരമായി സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരെയും ചോദ്യം ചെയ്യും.