മാനന്തവാടി> മുസ്ലീം ലീഗ് പ്രാദേശിക നേതാവും യൂത്ത് ലീഗ് ശാഖാ സെക്രട്ടറിയുമായ വിളമ്പുകണ്ടം സ്വദേശി കാരമ്മൽ ഷെമീർ (37) പോക്സോ കേസിനേ തുടർന്ന് ഒളിവിൽ. ലീഗ് നേതാവും ടാക്സി ഡ്രൈവറുമായ ഷെമീർ ഇയാൾ ഓടിച്ച ഓട്ടോയിൽ വച്ച് പള്ളിക്കുന്ന് പെരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 16 വയസുകാരിയായ ആദിവാസി പെൺകുട്ടിയുടെ ദേഹത്ത് കയറിപിടിക്കാൻ ശ്രമിച്ചു എന്ന പരാതിയേ തുടർന്ന് രജിസ്ട്രർ ചെയ്ത കേസിലാണ് ഒളിവിൽ പോയിരിക്കുന്നത്.
പരാതിക്കാരിയായ കുട്ടി കുടുംബത്തോടൊപ്പം കഴിഞ്ഞ ഞായർ പുലർച്ചെ ഷെമീർ ഓടിച്ച ഓട്ടോയിൽ യാത്രചെയ്തപ്പോൾ ഇയാൾ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്നാണ് കൽപ്പറ്റ പൊലീസിന് നൽകിയ പരാതി. എസ് സി/ എസ്ടി കേസുകൂടെ ചുമത്തി ബുധനാഴ്ച്ച മാനന്തവാടി എസ്എംഎസ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്തു. പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുകയാണെന്നും ഇയാൾ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.