എറണാകുളം:സർക്കാരിന്റെ ഒരു ലക്ഷം സംരംഭങ്ങൾ പ്രചരണത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി വ്യവസായമന്ത്രി പി രാജീവ് രംഗത്ത്. ഒരു മിനിട്ട് ദൈർഘൃമുള്ള ഈയാംപാറ്റകളാണ് ഇന്നത്തെ വാർത്തകളെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ മാധ്യമ പ്രവർത്തകർ വസ്തുതകളും കണക്കുകളും മനസിലാക്കാൻ ശ്രമിക്കുന്നില്ല.സംരംഭം തകർത്തവർ എന്ന് ആദ്യം ആക്ഷേപിച്ചു. ഇപ്പോൾ പറയുന്നത് നിങ്ങൾ പറഞ്ഞത്ര തുടങ്ങിയോ എന്നാണ്. ഇത് പോസിറ്റീവായ വിമർശനമാണ്.യഥാർത്ഥ സംരംഭകർ കേരളത്തിൻ്റെ വികസന മാതൃക അംഗീകരിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.