• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും,എല്ലാ ഇടപാടും രവീന്ദ്രന്‍റെ അറിവോടെയന്ന് സ്വപ്നസുരേഷ്

by Web Desk 06 - News Kerala 24
February 26, 2023 : 3:33 pm
in Kerala, News
Reading Time: 1 min read
0
A A
0
ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും,എല്ലാ ഇടപാടും രവീന്ദ്രന്‍റെ അറിവോടെയന്ന് സ്വപ്നസുരേഷ്

എറണാകുളം: ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും. ലൈഫ് മിഷൻ  കരാറുമായി  ബന്ധപ്പെട്ട എല്ലാ ഇടപാടും  സിഎം രവീന്ദ്രന്‍റെ അറിവോടെയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. അതേസമയം കള്ളപ്പണകേസിൽ  പാർട്ടി പരിശോധിക്കേണ്ട വിഷയമില്ലെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചപ്പോൾ കോഴ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ബിജെപിയും ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റോടെയാണ് ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസ് വീണ്ടും സർക്കറിനെ പ്രതിരോധത്തിലാക്കിയത്. എന്നാൽ ശിവശങ്കർ ഇപ്പോൾ  സർക്കാറിന്‍റെ ഭാഗമല്ലെന്ന് പറഞ്ഞ് ആരോപണത്തെ സിപിഎം പ്രതിരോധിക്കുന്പോഴാണ് നാളെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇഡിയ്ക്ക് മുന്നിലെത്തുന്നത്. ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടിൽ സിഎം രവീന്ദ്രനെ കരുക്കുന്ന നിരവധി  ചാറ്റുകൾ പുറത്ത് വന്നിരുന്നു.  കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്നയും 2019 സെപ്റ്റംബറിൽ നടത്തിയ വാട്സ് ആപ് ചാറ്റിൽ സിഎം രവീന്ദ്രനെ കൂടി  വിളിക്കാൻ ശിവശങ്കർ സ്വപ്നയോട് നിർദ്ദേശിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് സംഘം നീക്കിയത്  എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭാഷണങ്ങൾ. സ്വപ്ന സുരേഷിന്‍റെ മൊഴിയിൽ  യൂണിടാക്കിന് ലൈഫ് മിഷൻ   കരാർ നൽകിയതുമായി ബന്ധപ്പെട്ട എല്ലാ ചരട് വലികളിലും    സിഎം രവീന്ദ്രന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്.ഈ സാഹചര്യത്തിൽ കോഴപ്പണം പങ്കിട്ടത്തിൽ പങ്ക് എന്ത് എന്നാണ്  രവീന്ദ്രൻ വിശദീകരിക്കണ്ടിവരിക.

ശിവശങ്കറിന് ലഭിച്ച കൈക്കൂലിയിൽ സിഎം രവീന്ദ്രന്‍റെ പങ്കുണ്ടോ  എന്ന് തനിക്ക്  അറിയില്ല എന്ന്  സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കുന്നതിനാണ്  ചോദ്യം ചെയ്യൽ. അതേസമയം ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ പാർട്ടി പരിശോധിക്കണ്ട വിഷയമൊന്നുമില്ലെന്നണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളപ്പണകേസിൽ പങ്കാളിത്തമുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നു.രാവിലെ 10.30 നാണ് സിഎം  രവീന്ദ്രൻ കൊച്ചി ഇഡി ഓഫീസിൽ ഹാജരാകേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടിലൂടെ ഓടിനടക്കുന്ന ‘ദിനോസർ കുഞ്ഞുങ്ങൾ’; സോഷ്യൽ മീഡിയയിൽ ഭീതി പടർത്തിയ വീഡിയോ

Next Post

‘സംരംഭം തകർത്തവർ എന്ന് ആദ്യം ആക്ഷേപിച്ചു, ഇപ്പോൾ പറയുന്നത് നിങ്ങൾ പറഞ്ഞത്ര തുടങ്ങിയോ എന്നാണ്’ മന്ത്രി പി രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചാൻസലർ ഓർഡിനൻസ്: മുൻവിധിയോടെ കാണേണ്ടതില്ല, ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും: മന്ത്രി രാജീവ്

'സംരംഭം തകർത്തവർ എന്ന് ആദ്യം ആക്ഷേപിച്ചു, ഇപ്പോൾ പറയുന്നത് നിങ്ങൾ പറഞ്ഞത്ര തുടങ്ങിയോ എന്നാണ്' മന്ത്രി പി രാജീവ്

തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് തായ്‍വാൻ

തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് തായ്‍വാൻ

കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപ്പിടുത്തം

കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപ്പിടുത്തം

അദാനിയും മോദിയും ഒന്നാണ്, അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

അദാനിയും മോദിയും ഒന്നാണ്, അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ആര്യനാട് സ്വദേശിയുടെ മരണം കൊലപാതകമെന്ന് പോലീസ്, മരണകാരണം തലക്കേറ്റ അടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021