തിരുവനന്തപുരം: മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതിഷേധക്കാരെ ആക്ഷേപിക്കുന്ന പിണറായിക്ക് മോദിയുടെ ഛായയാണ്. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നുമുള്ള വ്യത്യാസമേയുള്ളു. വയലാറിന്റെ സമരവീര്യം പറയുന്നവര്‍ എന്തിനാണ് കറുപ്പിനെ പേടിക്കുന്നതെന്നും ഷാഫി സഭയില്‍ ചോദിച്ചു. സ്പീക്കറുടെ കസരേ തള്ളി മറിച്ചിട്ടവര്‍ മന്ത്രിമാരായി ഇരിക്കുന്നെന്നും ഷാഫി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ നേതാക്കളെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി സംസാരിക്കുകയായിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ചാണ് ഷാഫി സഭയിലെത്തിയത്.