• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !

by Web Desk 06 - News Kerala 24
February 27, 2023 : 1:12 pm
0
A A
0
വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടലെടുത്ത ആയുര്‍വേദവും സിദ്ധ വൈദ്യവും തങ്ങളുടെ ആചാര്യനായി കണക്കാക്കുന്നത് അഗസ്ത്യമുനിയെയാണ്.  5,000 വര്‍ഷം മുമ്പ് അദ്ദേഹം തലയോട്ടി ശസ്ത്രക്രിയ ചെയ്ത് ചികിത്സിച്ചിരുന്നെന്ന് ഇരു വൈദ്യശാഖകളും അവകാശപ്പെടുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പറ്റിയ തെളിവുകളൊന്നും ഇതുവരെയ്ക്കും പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇസ്രയേലില്‍ നിന്ന് പുരാതന കാലത്ത് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്നതിന് തെളിവ് നല്‍കുകയാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍.

ഇസ്രായേലിലെ ടെൽ മെഗിദ്ദോയിലെ ഒരു ശവകുടീരത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉത്ഖനനത്തിനിടെയാണ് മസ്തിഷ്കം തുറന്ന് ചികിത്സ നടത്തിയ ഒരു മനുഷ്യന്‍റെ അസ്ഥികൂടം പരുവസ്തു ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. 1550 ബിസിയ്ക്കും 1450 ബിസിയ്ക്കും ഇടയിൽ ജീവിച്ചിരുന്ന വെങ്കലയുഗത്തിലെ സഹോദരന്മാരുടെ അസ്ഥികൂടമാണ് ഗവേഷകർ കണ്ടെത്തിയത്. ഇത് സംബന്ധിച്ച പഠനം പ്ളോസ് വണ്‍ എന്ന ശാസ്ത്രീയ മാസികയില്‍ പ്രസിദ്ധീകരിച്ചു. തലയോട്ടിയില്‍ ദ്വാരമുണ്ടാക്കി ചികിത്സ നടത്തുന്നത് (Trephination) ചരിത്രപരമായി ലോകമെമ്പാടും നിലനിന്നിരുന്ന പുരാതന നാഗരികതകളില്‍ ഒരു വൈദ്യസമ്പ്രദായമാണെന്ന് പഠനം പറയുന്നു. എന്നാല്‍, ഈ സമ്പ്രദായം വെങ്കലയുഗം മുതല്‍ നിലനിന്നിരുന്നുവെന്നാണ് ഇപ്പോഴത്തെ പഠനം പറയുന്നത്.

ബിസി 19-ാം നൂറ്റാണ്ടിൽ ഈ മേഖലയിലെ ഏറ്റവും സമ്പന്നവും കോസ്‌മോപൊളിറ്റൻ നഗരവുമയിരുന്നു മെഗിദ്ദോയെന്ന് പഠനത്തിന്‍റെ സഹ-രചയിതാവ് ഇസ്രായേൽ ഫിങ്കൽസ്റ്റീൻ പറയുന്നു. ലഭിച്ച അസ്ഥികൂടങ്ങളില്‍ നിന്ന് മൂത്ത സഹോദരന് 21 നും 46 നും ഇടയില്‍ പ്രായമുണ്ടെന്ന് കണക്കാക്കുന്നു. ഇളയ സഹോദരനാകട്ടെ 20 കളുടെ തുടക്കത്തിലാണ്. ഇതില്‍ മൂത്ത സഹോദരന്‍റെ തലയോട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ സഹോദരങ്ങള്‍ സമൂഹത്തിലെ ഉന്നതരോ രാജകീയ അംഗങ്ങളോ ആയിരിക്കാം. അങ്ങനെയാകാം അവര്‍ക്ക് അപൂർവമായ വൈദ്യചികിത്സ ലഭിച്ചതെന്നും ഗവേഷക സംഘത്തിലെ പ്രധാനിയായ റേച്ചല്‍ കാലിഷര്‍ പറഞ്ഞു.

മൂത്ത സഹോദരനില്‍ നിന്ന് കുഷ്ഠരോഗത്തിന്‍റെ ലക്ഷണങ്ങളും കണ്ടെത്തി. ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന കുഷ്ഠരോഗിയാണ് ഇദ്ദേഹം. ഇതോടെ കുഷ്ഠരോഗാണുക്കള്‍ 3,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമുഖത്ത് ഉണ്ടായിരുന്നതിന് തെളിവുകളാണ് ലഭിച്ചത്. ഇരുവരും അവരുടെ ജീവിതകാലത്ത് ഗുരുതരമായ രോഗബാധിതരായിരുന്നിരിക്കാം. എന്നാല്‍ അവരുടെ ഏത് രോഗത്തിനാണ് തലയോട്ടി തുറന്ന് ചികിത്സിച്ചതെന്ന് വ്യക്തമല്ല. ചിലപ്പോള്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചിരിക്കാം. ഏങ്കിലും പുരാതനകാലത്ത് തന്നെ മനുഷ്യന്‍ തലയോട്ടി തുറന്ന് ചികിത്സ നടത്താന്‍ ശ്രമിച്ചിരുന്നെന്നത് വൈദ്യശാസ്ത്ര രംഗത്തെ വളര്‍ച്ചയെ കാണിക്കുന്നെന്ന് റേച്ചല്‍ കാലിഷര്‍ പറഞ്ഞു. ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ പുരാതന കാലത്ത് തന്നെ ട്രെഫിനേഷൻ ചികിത്സ നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരുവ് നായയെ ബലാത്സം​ഗം ചെയ്ത് യുവാവ്, എല്ലാം ക്യാമറയിൽ പതിഞ്ഞു; പ്രതിക്കായി തിരഞ്ഞ് ദില്ലി പൊലീസ്

Next Post

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നടക്കുമ്പോള്‍ ‘ബാലൻസ്’ തെറ്റുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യാറുണ്ടോ?

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

ഉദ്യോഗസ്ഥരുടെ പീഡനം മൂലം സര്‍ക്കാര്‍ ജോലി രാജിവെച്ചെന്ന് ദമ്പതികള്‍, താറടിക്കാനുള്ള ശ്രമമെന്ന് കെടി ജലീല്‍

അഗ്നിപഥിൽ കേന്ദ്ര സർക്കാരിന് ആശ്വാസ വിധി; പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി

അഗ്നിപഥിൽ കേന്ദ്ര സർക്കാരിന് ആശ്വാസ വിധി; പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി

തുർക്കിയിൽ നിന്നുള്ള അഭയാർത്ഥികളുടെ ബോട്ട് ഇറ്റലിയുടെ തീരത്ത് മുങ്ങി 60 മരണം

തുർക്കിയിൽ നിന്നുള്ള അഭയാർത്ഥികളുടെ ബോട്ട് ഇറ്റലിയുടെ തീരത്ത് മുങ്ങി 60 മരണം

ആഡംബര ജീവിതത്തിന് മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് വില്‍പന, പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം

ആഡംബര ജീവിതത്തിന് മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് വില്‍പന, പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In