കൊച്ചി> സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് താരസംഘടനയായ അമ്മയും മോഹന്‍ലാലും പിന്മാറി.നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്മാറിയ മോഹന്‍ലാല്‍ തന്റെ ചിത്രങ്ങള്‍ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു.
സിസിഎല്‍ 3 യുടെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ടീം നീക്കം ചെയ്തു.സിസിഎല്‍ മാനേജ്മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ സീസണില്‍ ഒഴിവായതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു
നിലവില്‍ മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളതെന്നും ഇടവേള ബാബു വ്യക്തമാക്കി. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗെന്നും ഇടവേള ബാബു കുറ്റപ്പെടുത്തി