തിരുവനന്തപുരം: ബഫർ സോൺ വിഷയം പഠിക്കാന്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണൻ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും. ബഫർ സോൺ മേഖലയിലെ സ്ഥിതി വിവര കണക്ക് ആകും റിപ്പോർട്ടില്‍ ഉണ്ടാവുക.