തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഭൂമിക്കും പട്ടയം നൽകുമെന്ന് റവന്യു മന്ത്രി കെ.രാജൻ. അർഹർക്കും ഭൂരഹിതർക്കും ഭൂമി നൽകുക എന്ന ലക്ഷ്യം വേഗത്തിൽ പൂർത്തിയാക്കാൻ പട്ടയം മിഷന് രൂപം നൽകും. പട്ടയ അപേക്ഷകൾക്കും പട്ടയം നൽകാനുള്ള തടസം രേഖപ്പെടുത്താനും ഡാഷ്ബോർഡ് നിലവിൽ വന്നു. ഇത് വിപുലീകരിക്കാൻ എംഎൽഎ മാരുടെസാന്നിധ്യത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരും. മലയോര ആദിവാസി വിഭാഗത്തിന് ഭൂമി നൽകുന്നത് വേഗത്തിലാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ തയ്യാറാക്കിയിട്ടുണ്ട.
നാലുവർഷംകൊണ്ട് കേരളത്തെ സമ്പൂർണ്ണമായി അളക്കും. ഓരോ ഭൂമിക്കും ഓരോ ഡിജിറ്റൽ രേഖയുണ്ടാകും. ഡിജിറ്റൽ വാല്യൂ ഉണ്ടാക്കുന്ന വിശദാംശങ്ങൾ അതിൽ ഉൾപ്പെടുത്തും. കേരളത്തിന്റെ പൊതു ഡേറ്റാ ബേസായി അത് ഉപയോഗിക്കാൻ സാധിക്കും. ഏതൊക്കെ വകുപ്പുകൾക്ക് ഇത് ഉപയോഗപ്രദമാകുമോ അവയെല്ലാം സംയോജിപ്പിക്കുന്ന നടപടി ഉണ്ടാകും. ഇതിനായി മറ്റു വകുപ്പുകളുമായി ആവശ്യമായ കൂടിയാലോചന നടത്തുമെന്നും മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു