• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…

by Web Desk 06 - News Kerala 24
March 1, 2023 : 11:50 am
in Health, News
Reading Time: 1 min read
0
A A
0
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…

തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍  ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം.

നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനുമുള്ള സാധ്യതയുമുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ  പരിചയപ്പെടാം…

ഒന്ന്…

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

രണ്ട്… 

വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും.

മൂന്ന്…

തക്കാളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

നാല്…

ബീറ്റ്റൂട്ട് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അഞ്ച്…

ദിവസവും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്തുന്നതും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയരോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.

ആറ്…

പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഏഴ്…

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെ കൂടുതലുളളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

​ഗ്രീസിൽ ട്രെയിനുകൾ കൂട്ടിമുട്ടി 26 മരണം; 85 പേർക്ക് പരിക്ക്

Next Post

ചോദ്യങ്ങൾക്ക് മറുപടി ഇല്ല; ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ചോദ്യങ്ങൾക്ക് മറുപടി ഇല്ല; ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി

ചോദ്യങ്ങൾക്ക് മറുപടി ഇല്ല; ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് ; കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

മക്കള്‍ ഹോളിവുഡ് പടം കണ്ടാല്‍ മാതാപിതാക്കള്‍ ജയിലിലാകും; നിയമം കടുപ്പിച്ച് ഉത്തരകൊറിയ

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

'ക്ഷേമരാഷ്ട്രത്തിൽ കുട്ടികളുടെ സന്തോഷം പ്രധാനപ്പെട്ടത്': സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കണമെന്ന് ഹൈക്കോടതി

ബെഡ്‍ഷീറ്റ് കൂട്ടിക്കെട്ടി ജയിൽ ചാടുന്ന മാഫിയാ ബോസ്, വൈറലായി വീഡിയോ, ആശങ്കയിൽ ജനങ്ങൾ

ബെഡ്‍ഷീറ്റ് കൂട്ടിക്കെട്ടി ജയിൽ ചാടുന്ന മാഫിയാ ബോസ്, വൈറലായി വീഡിയോ, ആശങ്കയിൽ ജനങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്‍റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ; തുടർച്ചയായി അഞ്ചാം തവണ

ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്‍റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ; തുടർച്ചയായി അഞ്ചാം തവണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021