തിരുവനന്തപുരം: ഇടുക്കി കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തികൊന്നതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ഈ ആക്രമണത്തിന് പിന്നിൽ ഉന്നത സി പി എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവർ സുധാകരന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.