മുടികൊഴിച്ചിലും താരനും ഇന്ന് പലരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഉറക്കക്കുറവ് മോശം ഭക്ഷണക്രമവും ഉൾപ്പെടെ നമ്മുടെ ജീവിതശൈലിയിലെ ചില ശീലങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. കൂടാതെ, വിയർപ്പ്, വായു മലിനീകരണം, വരൾച്ച തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും സ്‌റ്റൈലിംഗ് ഉപകരണങ്ങളായ സ്‌ട്രെയിറ്റനറുകൾ, പതിവായി ഹെയർ ഡ്രെെയറുടെ ഉപയോഗവും എന്നിവയും മുടിയ്ക്ക് ദോഷം ചെയ്യും. മുടിയുടെ ആരോഗ്യത്തിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഹെയർ മാസ്കുകൾ പരീക്ഷിക്കാം…
മുടികൊഴിച്ചിലും താരനും അകറ്റാൻ അകറ്റാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട ചേരുവകളാണ് തൈരും നാരങ്ങാനീരും. നാരങ്ങയ്ക്ക് ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. തൈരും നാരങ്ങാ ഹെയർ മാസ്‌കും മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും താരൻ എന്നിവ തടയുകയും ചെയ്യുന്നു. രണ്ട് ടേബിൾസ്പൂൺ തൈരും ഏതാനും തുള്ളി നാരങ്ങാനീരും യോജിപ്പിച്ച് നന്നായി ഇളക്കി മിശ്രിതമാക്കുക. ശേഷം മിനുസമാർന്ന ഈ പേസ്റ്റ് മുടിയിഴകളിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുക.
തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. തൈരിൽ വൈറ്റമിൻ ബി 5, ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടിയെ കൂടുതൽ കരുത്തുള്ളതാക്കാൻ തെെര് സഹായിക്കും.
നാരങ്ങയിലെ സിട്രിക് ആസിഡ് ഗുണങ്ങൾ താരനും മുടികൊഴിച്ചിലും ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. ഇത് തലയോട്ടിയിലെ പിഎച്ച് ലെവൽ ബാലൻസ് ചെയ്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. മാത്രമല്ല തലയോട്ടിയിലെ ഫംഗസിന്റെ വളർച്ച തടയുന്നതിലും നാരങ്ങ സഹാകമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
സുപ്രധാന പോഷകങ്ങളാൽ സമ്പന്നമായ നാരങ്ങ നീര് ഉപയോഗിക്കുന്നത് മുടിയെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും പുതിയ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.