• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അദാനി വിവാദം; ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി, സെബി സമിതിയോട് സഹകരിക്കണമെന്ന് നിര്‍ദേശം

by Web Desk 06 - News Kerala 24
March 2, 2023 : 7:24 pm
in India, News
Reading Time: 1 min read
0
A A
0
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. മുന്‍ സുപ്രീംകോടതി ജഡ്ജി അഭയ് മനോഹര്‍ സാപ്രേ അധ്യക്ഷനായ ആറംഗസമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സെബിയുടെ അന്വേഷണ പരിധി വിപുലീകരിച്ച കോടതി വിദഗ്ധ സമിതിയോട് സഹകരിക്കാനും നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രേയുടെ നേതൃത്വത്തിലുള്ള സമിതിയിൽ മുന്‍ എസ്ബിഐ ചെയര്‍മാന്‍ ഒപി ഭട്ട്,  റിട്ട ജഡ്ജി ജെപി ദേവ് ധര്‍, ബാങ്കിംഗ് വിദഗ്ധന്‍ കെ വി കാമത്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍  നിലേകനി, സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമായ സോമശേഖരന്‍ സുന്ദരേശന്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. നാല് കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് വിദഗ്ധ സമിതിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിലോ മറ്റ് കമ്പനികളിലോ ആരോപിക്കപ്പെട്ട നിയമലംഘനങ്ങള്‍ തടയുന്നതില്‍ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് പരാജയം സംഭവിച്ചോ? സമീപകാലത്ത് ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തിന്‍റെ കാരണം വിലയിരുത്തുക. നിലവിലെ റഗുലേറ്ററി സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക, നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവബോധം ശക്തമാക്കുന്നതിനമുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി വിദഗ്ധ സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതായി സെബി നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതോടൊപ്പം മൂന്ന് കാര്യങ്ങള്‍ കൂടി പരിശോധിക്കാന്‍ സെബിക്കും കോടതി നിര്‍ദ്ദേശം നല്‍കി. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഓഹരി അദാനി ഗ്രൂപ്പ് കൈവശം വച്ചിരുന്നോ? ഓഹരി വിലകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടോ? കക്ഷികളെ കുറിച്ചുള്ള വിവരങ്ങളും, അവരുമായുള്ള ഇടപാടുകളെ കുറിച്ചും അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിശോധിച്ച് രണ്ട് മാസത്തിനകം സെബി വിദഗ്ധ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. വിദഗ്ധ സമിതിയുടെ പ്രവർത്തനം സെബിയുടെ  പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും നിർദ്ദേശമുണ്ട്. നേരത്തെ,  കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ സമിതി അംഗങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും, സുതാര്യത വേണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ശുപാര്‍ശ തള്ളുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഹെലികോപ്റ്റര്‍ വാങ്ങുന്നത് ജനങ്ങളെ പേടിച്ച്’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

Next Post

എം വി ഗോവിന്ദന്റെ യാത്ര പാർട്ടി പ്രതിരോധ യാത്രയായി, ലക്ഷ്യം പൊളിഞ്ഞു; സിപിഎമ്മിനെ പരിഹസിച്ച് പിഎംഎ സലാം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ട്രാൻസ്ജെന്റർ വ്യാജ മാനസിക അവസ്ഥ, എതിർത്താൽ പിന്തിരിപ്പനാകും: പിഎംഎ സലാം

എം വി ഗോവിന്ദന്റെ യാത്ര പാർട്ടി പ്രതിരോധ യാത്രയായി, ലക്ഷ്യം പൊളിഞ്ഞു; സിപിഎമ്മിനെ പരിഹസിച്ച് പിഎംഎ സലാം

ത്രിപുരയിൽ രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്രമോത, തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിന്, ബിജെപിക്കും ക്ഷീണം

ത്രിപുരയിൽ രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്രമോത, തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിന്, ബിജെപിക്കും ക്ഷീണം

കൊച്ചിയെ ബാധിച്ച് ഭക്ഷണ വിതരണ സമരം, സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ ഡെലിവറിക്കാരും സമത്തിലേക്ക് ?

കമ്മീഷൻ കൂട്ടി ചോദിച്ച് സൊമാറ്റോ; മുഖം തിരിച്ച് റെസ്റ്റോറന്റുകൾ

‘പണമൊഴുക്കിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയം’; ത്രിപുര തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് സിപിഎം

'പണമൊഴുക്കിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയം'; ത്രിപുര തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് സിപിഎം

ഏഴ് സ്വർണ്ണത്തോടെ രണ്ടാമത്; സൗത്ത് സോൺ വിമൻസ് സൈക്ലിംഗ് ലീഗിൽ കേരള കുതിപ്പ്

ഏഴ് സ്വർണ്ണത്തോടെ രണ്ടാമത്; സൗത്ത് സോൺ വിമൻസ് സൈക്ലിംഗ് ലീഗിൽ കേരള കുതിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021