• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

by Web Desk 06 - News Kerala 24
January 12, 2022 : 6:41 am
0
A A
0
ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

പന്തളം : ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗം സംഘം ശിരസിലേറ്റി കാല്‍നടയായാണ് ശബരിമലയില്‍ എത്തിക്കുന്നത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ഇക്കുറിയും ശിരസിലേറ്റുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള തന്നെയാണ്. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്നത് കണക്കിലെടുത്ത് പന്തളം നഗരസഭയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ പ്രതിനിധി മൂലം നാള്‍ ശങ്കര്‍വര്‍മ്മയുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഭരണങ്ങള്‍ എഴുന്നള്ളിക്കും. 12 മണിയോടെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിക്കും. ഒരു മണിക്ക് തിരുവാഭരണപെട്ടി പുറത്തേക്ക് എടുത്ത് ഗുരുസ്വാമി ശിരസിലേറ്റും. പരമ്പരാഗത പാതയിലൂടെ കുളനട ഉള്ളന്നൂര്‍ ആറന്മുള അയിരൂര്‍ പുതിയകാവ് പെരുനാട് ളാഹ വഴി സഞ്ചരിച്ച് വെള്ളിയാഴ്ച കാനനപാതയിലൂടെ വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും.

തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. കഴിഞ്ഞകൊല്ലം ഭക്തര്‍ക്ക് തിരവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി. ഘോഷയാത്രക്ക് ഒപ്പമുള്ളവര്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി. പൊലീസും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും പുറമെ അഗ്‌നി ശമന സേന അംഗങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാരും ഘോഷയാത്ര സംഘത്തിനൊപ്പം ഉണ്ടാകും. ശബരിമല മകരവിളക്ക് പ്രമാണിച്ച് വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ത്ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖത്തറില്‍ കര്‍ശന പരിശോധന ; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ നടപടി

Next Post

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം ; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം ; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം ; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ധീരജിന്റെ കൊലകാതകം ; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി ; ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍

വയനാട്ടിലെ ലഹരി മരുന്ന് പാര്‍ട്ടി ; അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക് ; പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിക്കും

ഡേറ്റ സെന്റര്‍ തകരാര്‍ തുടരുന്നു ; നാലാം ദിവസവും റേഷന്‍ മുടങ്ങി

ഡേറ്റ സെന്റര്‍ തകരാര്‍ തുടരുന്നു ; നാലാം ദിവസവും റേഷന്‍ മുടങ്ങി

കോവിഡ് മരണം 50,000 ; ഇന്നലെ കോവിഡ് 9066 ; ടിപിആര്‍ 14.18%

കോവിഡ് മരണം 50,000 ; ഇന്നലെ കോവിഡ് 9066 ; ടിപിആര്‍ 14.18%

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In