റിയാദ്: ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശിനി പുതിയപുരയിൽ സഫിയ (74) ബദ്റിൽ നിര്യാതയായി. ഉംറ കർമം പൂർത്തിയാക്കി മദീന സന്ദർശനത്തിനായി ബദ്ർ വഴി യാത്ര ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ബദ്ർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പരേതനായ എം.എം ഹംസക്കോയയുടെ ഭാര്യയാണ്. മക്കൾ – റഫീഖ്, സറീന, ശരീഫ, സാജിദ, ഷംസീറ. മരുമക്കൾ: നജീബ്, ഷൗക്കത്ത്, സുബൈർ, സഊദ് റിയാസ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബദ്റിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ബദ്ർ കെ.എം.സി.സി നേതാക്കളായ ശംസുദ്ദീൻ മാവുക്കാട് കണ്ണമംഗലം, കെ.വി. ആസാദ് തൃപ്പനച്ചി, റജബ് കാസിം പാലക്കാട്, ശഫീഖ് മദീന എന്നിവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.