• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൈസൂരു – ബംഗളൂരു സൂപ്പര്‍ റോഡ്, ഇതാ ടോള്‍ നിരക്കുകള്‍

by Web Desk 06 - News Kerala 24
March 3, 2023 : 10:55 am
in India, News
Reading Time: 1 min read
0
A A
0
മൈസൂരു – ബംഗളൂരു സൂപ്പര്‍ റോഡ്, ഇതാ ടോള്‍ നിരക്കുകള്‍

ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന മൈസൂരു – ബംഗളൂരു എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കായുള്ള ടോൾ നിരക്കുകൾ പ്രഖ്യാപിച്ചു. ബെംഗളുരു മുതൽ മാണ്ഡ്യ ജില്ലയിലെ നിദാഘട്ട വരെയുള്ള എക്‌സ്പ്രസ് വേയുടെ ആദ്യ റീച്ചിന്റെ ശേഷഗിരിഹള്ളി ടോൾ പ്ലാസയിലാണ് ടോൾ ടാക്‌സ് ഈടാക്കുന്നത്. രാമനഗര ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ടോൾ പിരിവ് നടത്താൻ തീരുമാനിച്ചത്.  കാറുകളിൽ നിന്ന് ഒരു യാത്രയ്ക്ക് 135 രൂപയും അതേ ദിവസം തന്നെ മടങ്ങുകയാണെങ്കിൽ 205 രൂപയും ടോൾ ഫീസ് ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു . രണ്ടാമത്തെ സ്‌ട്രെച്ച് തുറന്നതിന് ശേഷം കാർ/ജീപ്പ്/വാൻ എന്നിവയ്‌ക്ക് 250 രൂപ വരെ ടോൾ ഫീസ് ഈടാക്കും.

അതേസമയം ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയിലെ ടോൾ പിരിവ് മാർച്ച് 14 വരെ മാറ്റിവയ്ക്കാൻ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കഴിഞ്ഞ ദിവസം തീരുമാനിച്ചു. 55 കിലോമീറ്റർ ബെംഗളൂരു-നിദാഘട്ട പാതയിൽ ഫെബ്രുവരി 28 രാവിലെ 8 മണിക്ക് ടോൾ പിരിവ് ആരംഭിക്കുമെന്നായിരുന്നു എൻഎച്ച്എഐ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.  വ്യത്യസ്‍ത തരം വാഹനങ്ങളുടെ ടോൾ ചാർട്ട് എൻഎച്ച്എഐ നേരത്തെ പുറത്തുവിട്ടിരുന്നു.

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയാണ് ഈ വിവരം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കർണാടക സംസ്ഥാന തലസ്ഥാനത്തെയും ചരിത്രനഗരമായ മൈസൂരുവിനെയും 90 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കുമെന്നും ഈ സൂപ്പര്‍ റോഡ് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള NH275 10 വരികളായി വികസിപ്പിച്ചാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 117 കിലോമീറ്റർ എക്സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

രണ്ട് പാക്കേജുകളിലായി 8,408 കോടി രൂപ ചെലവിലാണ് 117 കിലോമീറ്റർ അതിവേഗ പാത നിർമിക്കുന്നത്. ആകെ നീളത്തിൽ, 52 കിലോമീറ്റർ, ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് അഞ്ച് ബൈപാസുകൾ അടങ്ങുന്ന ഗ്രീൻഫീൽഡ് ആണ്.

എൻഎച്ച്എഐയുടെ ഹൈബ്രിഡ് ആന്വിറ്റി മോഡലിന് (എച്ച്എഎം) കീഴിലുള്ള പദ്ധതിക്ക് ഏകദേശം 8,066 കോടി രൂപയാണ് ചെലവ്, അതിന്റെ കരാറുകാരൻ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡാണ്. ഈ പാത രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 150 മിനിറ്റിൽ നിന്ന് 90 മിനിറ്റായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ജനുവരി അഞ്ചിന് എക്‌സ്പ്രസ് വേ പരിശോധിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കമ്പനികൾക്ക് സർക്കാർ പണം നൽകും; ഗ്യാസിന് വർധിപ്പിച്ച വില ജനങ്ങളിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ കെസിആർ

Next Post

ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം ആക്കണം, ആയിരം സ്ഥലങ്ങളുടെ പേര് മാറ്റണം, പ്രധാനമന്ത്രിക്ക് അപേക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം ആക്കണം, ആയിരം സ്ഥലങ്ങളുടെ പേര് മാറ്റണം, പ്രധാനമന്ത്രിക്ക് അപേക്ഷ

ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം ആക്കണം, ആയിരം സ്ഥലങ്ങളുടെ പേര് മാറ്റണം, പ്രധാനമന്ത്രിക്ക് അപേക്ഷ

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

ത്രിപുര ഫലം: കോൺഗ്രസ് സഹകരണം തുടരുന്നതിൽ സിപിഎമ്മിൽ ഭിന്നത, പിബി യോഗത്തിൽ ചർച്ചയാവും

’30 ലക്ഷം പേര്‍ വന്യജീവി സംഘർഷത്തിന്‍റെ ഭീതിയിൽ,ആളെ കൊന്നാൽ മാത്രമേ കടുവയെ പിടിക്കുന്നുള്ളൂ’

'കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം'; ശുഹൈബ് വധക്കേസിൽ വിഡി സതീശൻ, പ്രതിപക്ഷം സഭ വിട്ടിറങ്ങി

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

'ഇതുപോലൊരു വിവാഹക്കഥ വേറെ കേട്ടുകാണില്ല'; അപൂര്‍വസംഭവം ശ്രദ്ധേയമാകുന്നു

തെരഞ്ഞെടുപ്പ് അടുക്കുന്നു, കെസിആറിന്റെ ഉപദേശം; ഒമ്പത് ദിവസം നീളുന്ന യാ​ഗത്തിന് തുടക്കമിട്ട് കുമാരസ്വാമി

തെരഞ്ഞെടുപ്പ് അടുക്കുന്നു, കെസിആറിന്റെ ഉപദേശം; ഒമ്പത് ദിവസം നീളുന്ന യാ​ഗത്തിന് തുടക്കമിട്ട് കുമാരസ്വാമി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021