• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഹെഡ്‍സെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…; കേള്‍വിത്തകരാര്‍ വരാതിരിക്കാൻ ചെയ്യാമിവ…

by Web Desk 06 - News Kerala 24
March 3, 2023 : 1:47 pm
0
A A
0
ഹെഡ്‍സെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…; കേള്‍വിത്തകരാര്‍ വരാതിരിക്കാൻ ചെയ്യാമിവ…

ഇന്ന് മാര്‍ച്ച് മൂന്ന്, ലോക കേള്‍വി ദിനമാണ്. കേള്‍വിത്തകരാറുകള്‍ തടയുന്നതിനും, കേള്‍വിപ്രശ്നങ്ങള്‍ സമയബന്ധിതമായി കണ്ടെത്തി പരിഹാരം തേടുന്നതിനുമെല്ലാമായി അവബോധം സൃഷ്ടിക്കുന്നതിനാണ് കേള്‍വി ദിനം ആചരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ഈ ദിവസം ലോകമെമ്പാടുമായി പല ബോധവത്കരണപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

ഇടവിട്ട് ആരോഗ്യകാര്യങ്ങള്‍ ചെക്കപ്പിലൂടെ അറിഞ്ഞുവയ്ക്കണമെന്ന് ഡോക്ടര്‍മാരെല്ലാം തന്നെ എല്ലായ്പോഴും നിര്‍ദേശിക്കുന്നതാണ്. എന്നാല്‍ കേള്‍വിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഇത്തരത്തില്‍ ഇടവേളകളില്‍ നടത്തിനോക്കുന്നവര്‍ വളരെ കുറവാണ്. ഈ പരിശോധനയുടെ തോത് വര്‍ധിപ്പിക്കണമെന്ന സന്ദേശമാണ് ഇക്കുറി കേള്‍വി ദിനത്തില്‍ ലോകാരോഗ്യ സംഘടന കൈമാറുന്നത്.

എന്തായാലും ഈ കേള്‍വിദിനത്തില്‍ കേള്‍വിത്തകരാറുകളെ മുൻകൂട്ടി തന്നെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ഹൃദയാരോഗ്യം എപ്പോഴും കാത്തൂസൂക്ഷിക്കുക. കാരണം ഹൃദയം പ്രശ്നത്തിലാകുന്നതും അതുപോലെ ബിപിയും (രക്തസമ്മര്‍ദ്ദം) കേള്‍വിയെ ബാധിക്കാറുണ്ട്. ബിപിക്കൊപ്പം തന്നെ കൊളസ്ട്രോളുള്ളവരും കരുതലെടുക്കേണ്ടതുണ്ട്. കാരണം കൊളസ്ട്രോളും ഹൃദയത്തെ അപകടത്തിലാക്കാം.

രണ്ട്…

ശബ്ദമലിനീകരണം കേള്‍വിയെ ബാധിക്കാതിരിക്കാൻ പുറത്തിറങ്ങുമ്പോള്‍ ഇയര്‍ പ്ലഗ്സ് ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. പ്രത്യേകിച്ച് ശബ്ദമലിനീകരണതോത് വളരെയധികം ഉയര്‍ന്നിട്ടുള്ള ഇക്കാലത്ത് ഈ ശീലം ഏറെ ഫലപ്രദമായിരിക്കും.

മൂന്ന്…

ഹെഡ്‍സെറ്റ് ഉപയോഗിക്കുമ്പോള്‍ അളവിലുമധികം ശബ്ദം വയ്ക്കാതിരിക്കുക. അതുപോലെ തന്നെ ‘നോയിസ് കാൻസലിംഗ് ഹെഡ്സെറ്റ്’ ഉപയോഗിക്കാൻ പരമാവധി ശ്രമിക്കുക. ഇവ ചുറ്റുപാടുകളില്‍ നിന്നുള്ള ശബ്ദമലിനീകരണം കുറയ്ക്കുകയും അതിനാല്‍ ഹെഡ്‍സെറ്റില്‍ അധികശബ്ദം വയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യും.

നാല്…

ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ദുശ്ശീലമാണ് പുകവലി. കേള്‍വിയെയും പുകവലി വലിയ അളവില്‍ ബാധിക്കാം. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക.

അഞ്ച്…

ചെവിയുടെ ആകെ ആരോഗ്യത്തിന് നല്ല രക്തയോട്ടം ആവശ്യമാണ്. അതിനാല്‍ വ്യായാമം പതിവാക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കും. സ്വാഭാവികമായും ചെവിയിലെ ആന്തരീകഘടകങ്ങളിലും ആവശ്യത്തിന് ഓക്സിജനെത്തും.

ആറ്…

ആദ്യമേ സൂചിപ്പിച്ചത് പോലെ ചെവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ പോലും അധികപേരും ഇത് കാര്യമായി എടുക്കാതിരിക്കാറുണ്ട്. ഇങ്ങനെ നിസാരവത്കരിക്കുന്ന ഒരു പ്രശ്നം ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമാകാം. അതിനാല്‍ ചെറിയ പ്രശ്നങ്ങള്‍ നേരിട്ടാല്‍ തന്നെ ആവശ്യമായ പരിശോധനകള്‍ നടത്തുക. കഴിയുമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ചെവിയുടെ ആരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പറഞ്ഞത് ഇന്ത്യയെ കുറിച്ചല്ല’; ഐക്യരാഷ്ട്രസഭ പരിപാടിയിലെ പരാമ‍ര്‍ശങ്ങളിൽ വിശദീകരണവുമായി മാ വിജയപ്രിയ

Next Post

മുറി നിറയെ നോട്ടുകൾ; കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് കോടികൾ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
മുറി നിറയെ നോട്ടുകൾ; കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് കോടികൾ

മുറി നിറയെ നോട്ടുകൾ; കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് കോടികൾ

ലൈഫ് മിഷൻ വിവാദം: സൂത്രധാരൻ മുഖ്യമന്ത്രി, ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസില്‍; രേഖകളുമായി അനില്‍ അക്കര

ലൈഫ് മിഷൻ വിവാദം: സൂത്രധാരൻ മുഖ്യമന്ത്രി, ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസില്‍; രേഖകളുമായി അനില്‍ അക്കര

വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ? കൂടുതല്‍ കഴിക്കേണ്ടത് എന്ത്?

വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ? കൂടുതല്‍ കഴിക്കേണ്ടത് എന്ത്?

വേനൽക്കാലത്ത് തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും ശ്രദ്ധിക്കുക: മന്ത്രി വീണാ ജോർജ്

പൊള്ളിക്കും വേനൽച്ചൂട്; കണ്ണൂർ, കാസർകോട് ജില്ലകളിൽ 39°C വരെ താപനില ഉയരാൻ സാധ്യത

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In