• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരസ്ത്രീ ബന്ധം: ഭാര്യയെ ഒഴിവാക്കാൻ സിപിഎം നേതാവ് ആഭിചാരക്രിയ നടത്തിയെന്ന് പരാതി

by Web Desk 04 - News Kerala 24
March 3, 2023 : 4:04 pm
in Kerala, News
0
A A
0
പരസ്ത്രീ ബന്ധം: ഭാര്യയെ ഒഴിവാക്കാൻ സിപിഎം നേതാവ് ആഭിചാരക്രിയ നടത്തിയെന്ന് പരാതി

ആലപ്പുഴ∙ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യയെ ഒഴിവാക്കാൻ ഏരിയാ കമ്മിറ്റി അംഗമായ യുവാവ് ആഭിചാരക്രിയ നടത്തിയതായി പരാതി. യുവനേതാവിനെതിരെ ഭാര്യയുടെ പിതാവ് മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും പരാതി നൽകി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഭാര്യാപിതാവും പാർട്ടി അംഗമാണ്.കായംകുളത്തെ സിപിഎമ്മിലെ ചേരിപ്പോരില്‍, ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ യുവനേതാവിനെതിരായ ഗാര്‍ഹിക പീഡനപരാതി ഗ്രൂപ്പുകള്‍ക്ക് ആയുധമായി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയാണ് പാര്‍ട്ടി നേതൃത്വത്തിനും പൊലീസിനും ലഭിച്ചിരിക്കുന്നത്. ആരോപണവിധേയനായ യുവനേതാവ് നാട്ടില്‍നിന്ന് മാറിനില്‍ക്കുകയാണ്.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും എസ്എഫ്ഐ, ഡിവൈഎഫ്ഐ മുന്‍ ഭാരവാഹിയുമായിരുന്നു മര്‍ദനമേറ്റ യുവനേതാവിന്‍റെ ഭാര്യ. തദ്ദേശ സ്ഥാപന ഭാരവാഹിയും പാര്‍ട്ടി കായംകുളം ഏരിയ കമ്മിറ്റി അംഗവുമാണ് യുവനേതാവ്. ഇരുവരുടേതും മിശ്രവിവാഹമായിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പല തവണ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.

ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് മറച്ച്, ബന്ധമുള്ള സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവനേതാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചതെന്ന് പരാതിയിൽ പറയുന്നു. പരുക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കും പരാതി നല്‍കിയത്. മര്‍ദനവിവരം പുറത്തുവന്നതോടെ ഫെബ്രുവരി 28ന് രാത്രിയോടെ യുവതിയുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.

മകളെ ഒഴിവാക്കാനായി ഈ സ്ത്രീക്കൊപ്പം വിവിധ ക്ഷേത്രങ്ങളിൽപ്പോയി ആഭിചാരക്രിയകൾ നടത്തിയതായും ഇതിന്റെ തെളിവുകളും പാർട്ടി നേതാക്കൾക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിക്കൊപ്പം ചേർത്തിട്ടുണ്ടെന്നാണ് വിവരം. ‘‘വ്യാജ സന്ദേശങ്ങൾ തയാറാക്കി മകളെ ഈ സ്ത്രീ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുടുംബം സംഘപരിവാർ ബന്ധമുള്ളവരാണ്. രക്തസാക്ഷികളെ അവഹേളിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്ത ആളാണ് ഈ സ്ത്രീ. ബന്ധം നിലനിർത്തുന്നതിനുവേണ്ടി മകളെ ഇല്ലാതാക്കുമെന്ന ഭയമുണ്ട്’’ – പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, കായംകുളത്തെ ചേരിപ്പോരില്‍ ഒരു പക്ഷത്ത് സജീവമായി നിലകൊള്ളുന്ന നേതാവിനെതിരായ ആരോപണം പാര്‍ട്ടിക്കു പുതിയ തലവേദനയായി. കുടുംബപ്രശ്നമെന്ന നിലയില്‍ ആദ്യം ഇതിനെ അവഗണിച്ചെങ്കിലും പൊലീസ് മൊഴി രേഖപ്പെടുത്തിയതോടെ പാര്‍ട്ടിക്കും വിഷയം പരിശോധിക്കേണ്ടിവരും. ആരോപണം നേരിടുന്ന യുവനേതാവിന്‍റെ എതിര്‍ചേരി നടപടിയുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മതം മാറിയാൽ രക്തം മാറില്ല, ഞങ്ങൾ രാമന്റെയും കൃഷ്ണന്റെയും രക്തം’; രാജസ്ഥാൻ കോൺഗ്രസ് എംഎൽഎ ഷാഫിയ സുബൈര്‍

Next Post

പെഗാസെസ് ഉപയോഗിച്ച് തന്‍റെ ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍ഗാന്ധി, ആക്ഷേപം തള്ളി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെഗാസെസ് ഉപയോഗിച്ച് തന്‍റെ ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍ഗാന്ധി, ആക്ഷേപം തള്ളി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

പെഗാസെസ് ഉപയോഗിച്ച് തന്‍റെ ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍ഗാന്ധി, ആക്ഷേപം തള്ളി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ആ‍ര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ല, വിഷയം സുരക്ഷാ പ്രശ്നങ്ങളെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ

ആ‍ര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ല, വിഷയം സുരക്ഷാ പ്രശ്നങ്ങളെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യാം; ശേഷിക്കുന്നത് നാലാഴ്ച മാത്രം

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യാം; ശേഷിക്കുന്നത് നാലാഴ്ച മാത്രം

‘ആരോഗ്യനില മോശം, ചികിത്സയ്ക്ക് കേരളത്തിലേക്ക് മടങ്ങണം’, അപേക്ഷയുമായി മദനി സുപ്രീംകോടതിയിൽ

'ആരോഗ്യനില മോശം, ചികിത്സയ്ക്ക് കേരളത്തിലേക്ക് മടങ്ങണം', അപേക്ഷയുമായി മദനി സുപ്രീംകോടതിയിൽ

‘മോദിയുടേത് അതിരുകവിഞ്ഞ മോഹം’; കേരളം പിടിക്കുമെന്ന പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി

'മോദിയുടേത് അതിരുകവിഞ്ഞ മോഹം'; കേരളം പിടിക്കുമെന്ന പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021