റിയാദ്: സൗദി അറേബ്യയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താന്‍ പരിശോധന. സൗദിവത്കരണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നജ്റാനില്‍ മിന്നല്‍ പരിശോധന നടത്തിയത്. നിവധിപ്പേരെ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.നജ്റാന്, ശറൂറ എന്നിവിടങ്ങളിലെ 64 ഓളം കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സ്ത്രീ – പുരുഷന്മാര് തിരിച്ചുള്ള കണക്ക് പരിശോധനയില്‍ രേഖപ്പെടുത്തി. സ്വദേശിവത്കരണം ബാധകമായ ചില തസ്തികകളില്‍ സ്വദേശികളെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. ഈ തസ്തികകളില്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.