നൊവൊസൈബിർസ്ക് ∙ സൗഹൃദ രാജ്യങ്ങളിൽനിന്നു നിക്ഷേപം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അടുത്ത വർഷത്തോടെ റഷ്യയിൽ പണമില്ലാതെയാകുമെന്ന് റഷ്യൻ ശതകോടീശ്വരൻ ഒലെങ് ഡെറിപാസ്ക. സൈബീരിയയിൽ സംഘടിപ്പിച്ച ഇക്കണോമിക്സ് കോൺഫറൻസിലാണ് ഡെറിപാസ്ക ഇക്കാര്യം പറഞ്ഞത്. റഷ്യ–യുക്രെ്യൻ യുദ്ധം തുടങ്ങിയ സമയത്തുതന്നെ ഡെറിപാസ്ക യുദ്ധത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ ഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദ രാജ്യങ്ങളിൽനിന്നും വലിയ തോതിലുള്ള നിക്ഷേപം കണ്ടെത്തേണ്ടതുണ്ട്. ഇത്രയും കാലം യൂറോപ്യൻ രാജ്യമായാണ് റഷ്യ കരുതിയിരുന്നത്. എന്നാൽ അടുത്ത 25 വർഷത്തേക്ക് ഏഷ്യൻ രാജ്യങ്ങളോടൊപ്പം നിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
2022 ൽ റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതുമുതൽ പാശ്ചാത്യ രാജ്യങ്ങൾ 11,300 ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. റഷ്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന 300 ബില്യൻ ഡോളറും തടഞ്ഞുവച്ചു. ഇതോടെയാണ് റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. ചൈനയുടെ സഹായത്തോടെയാണ് റഷ്യൻ സാമ്പത്തിക മേഖല പിടിച്ചുനിൽക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ധനവും ഉപകരണങ്ങളും ലോഹങ്ങളും ചൈനയാണ് വൻതോതിൽ വാങ്ങുന്നത്.
സാമ്പത്തികപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ റഷ്യയ്ക്ക് സാധിച്ചുവെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതിനു പിന്നാ