• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിലക്കുമായി അമേരിക്കന്‍ എയര്‍ലൈന്‍

by Web Desk 04 - News Kerala 24
March 5, 2023 : 5:22 pm
in India, News
Reading Time: 1 min read
0
A A
0
സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിലക്കുമായി അമേരിക്കന്‍ എയര്‍ലൈന്‍

ദില്ലി: മദ്യപിച്ച് സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിലക്കുമായി അമേരിക്കന്‍ എയര്‍ലൈന്‍ വിമാനം. ന്യൂയോര്‍ക്ക് ദില്ലി യാത്രയ്ക്കിടെ ശനിയാഴ്ചയാണ് 21കാരനായ വിദ്യാര്‍ത്ഥിയാണ് സഹയാത്രക്കാരന്‍റെ ദേഹത്ത് മൂത്രമൊഴിച്ചത്. യുഎസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ ആര്യ വൊഹ്റയ്ക്കാണ് വിലക്ക് പ്രഖ്യാപിച്ചത്. ജോണ്‍ എഫ് കെന്നഡി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഎ292 വിമാനത്തിനുള്ളിലാണ് വിചിത്ര സംഭവങ്ങളുണ്ടായത്.

ശനിയാഴ്ച രാത്രി 9.50ഓടെയാണ് വിമാനം ദില്ലിയിലെത്തിയത്. ഇതിനിടയില്‍ വിമാനത്തിലുണ്ടായ ഒരു പ്രശ്നം നിയമപരമായ കൈകാര്യ ചെയ്തുവെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഭാവിയില്‍ ആര്യ വൊഹ്റയ്ക്ക് എയര്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്നും അമേരിക്കന്‍ എയര്‍ലൈന്‍ വ്യക്തമാക്കി. ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും സഹയാത്രികര്‍ക്ക് ഗുരുതര ബുദ്ധിമുട്ടുകളുണ്ടായിക്കിയെന്നും എയര്‍ലൈന്‍ വിശദമാക്കുന്നു. ഇയാളുടെ വിമാനത്തിനുള്ളിലെ പെരുമാറ്റം വിമാനത്തിലെ ജീവനക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വിമാനത്തിന്‍റെ തന്നെ സുരക്ഷയും അപകടകരമാക്കുന്ന രീതിയിലായിരുന്നുവെന്നും എയര്‍ലൈന്‍ ചൂണ്ടിക്കാണിക്കുന്നു. ദില്ലിയിലെ ഡിഫന്‍സ് കോളനി സ്വദേശിയാണ് ആര്യ വൊഹ്റ.

സംഭവത്തിൽ വിദ്യാർത്ഥി ക്ഷമാപണവുമായി രം​ഗത്തെത്തിയിരുന്നു. വിദ്യാർത്ഥിയുടെ ക്ഷമാപണം കണക്കിലെടുത്ത് പൊലീസിൽ പരാതിപ്പെടുന്നതിൽ നിന്നും പരാതിക്കാരൻ പിൻമാറുകയായിരുന്നു. എന്നാല്‍ എയർലൈൻ സംഭവം ഗൗരവമായി എടുക്കുകയും വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വിമാനം ഇറങ്ങിയ ഉടൻ തന്നെ സുരക്ഷാസേനയെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഡൽഹി പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലും സമാനമായ ഒരു സംഭവം നടന്നിരുന്നു.

ശങ്കർ മിശ്ര എന്നയാൾ പ്രായമായ സ്ത്രീയുടെ മേൽ മദ്യപിച്ച് മൂത്രമൊഴിച്ചെന്നായിരുന്നു ആരോപണം. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മാധ്യമങ്ങളിലൂടെ വിവരം പുറത്തറിയുന്നത്. അതിനുശേഷം കേസെടുക്കുകയും മിശ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്തതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) 30 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത് കൂടാതെ മിശ്രയെ നാലു മാസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാളി ഉംറ തീർഥാടക ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചു

Next Post

പല രോഗികൾക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ചു; യു.പിയിൽ പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പല രോഗികൾക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ചു; യു.പിയിൽ പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധ

പല രോഗികൾക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ചു; യു.പിയിൽ പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധ

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

അനുമതിയില്ലാതെ ഗാനമേള; തടയാനെത്തിയ പൊലീസുമായി വാക്കേറ്റവും കൈയാങ്കളിയും

‘ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിക്കും’-മേയർ ആര്യാ രാജേന്ദ്രൻ

‘ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിക്കും’-മേയർ ആര്യാ രാജേന്ദ്രൻ

ബ്രഹ്മപുരം: ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മപുരം: ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച അവധി

ഭൂമി വാങ്ങലിലെ ക്രമക്കേട് : പട്ടികജാതി മുൻ ഓഫിസറെ സസ്പെന്റ് ചെയ്തു

ഭൂമി വാങ്ങലിലെ ക്രമക്കേട് : പട്ടികജാതി മുൻ ഓഫിസറെ സസ്പെന്റ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021