ഇന്ത്യയില്‍ വച്ച് നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങള്‍ തിരികെ കിട്ടിയ അനുഭവം പങ്കുവച്ച് നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അതുപോലൊരു അനുഭവം തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ച് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക നവോമി കാന്‍റണും രംഗത്തെത്തി. “ഏറ്റവും അത്ഭുതകരമായ കാര്യം” എന്നായിരുന്നു അവര്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
തന്‍റെ കുറിപ്പിനോടൊപ്പം നവോമി ടിഷ്യു പേപ്പറില്‍ തുറന്ന് വച്ച് ഒരു വെള്ളിയില്‍ തീര്‍ത്ത പച്ച കല്ല് പതിച്ച ഒരു മോതിരത്തിന്‍റെ ചിത്രവും പങ്കുവച്ചു. ആ മോതിരം നവോമി കാന്‍റണ്‍ പുഷ്കര്‍ മേളയില്‍ വച്ച് നഷ്ടപ്പെട്ടതായിരുന്നു. അതും ഒരു വര്‍ഷം മുമ്പ്. ഒരു വർഷം മുമ്പ് നവോമി കാന്‍റണ്‍ താമസിച്ചിരുന്ന ഫ്ലാറ്റിൽ വച്ചാണ് മോതിരം നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിന് ശേഷം ആ മോതിരം കണ്ടെത്തിയ ഫ്ലാന്‍റിന്‍റെ നോട്ടക്കാരന്‍ മോതിരം നവോമി കാന്‍റണ്‍ തിരികെ അയച്ച് കൊടുക്കുകയായിരുന്നു.
ഏറ്റവും അത്ഭുതകരമായ ഒരു കാര്യം ഇന്ന് സംഭവിച്ചു. പുഷ്‌കറിൽ നിന്ന് എനിക്ക് നഷ്ടപ്പെട്ട ഒരു വെള്ളി മോതിരം തപാലില്‍ എത്തി! ഒരു വർഷം മുമ്പ് ഞാൻ താമസിച്ചിരുന്ന ഒരു ഫ്ലാറ്റിൽ ജോലി ചെയ്യുന്ന ഒരു നോട്ടക്കാരനാണ് അത് കണ്ടെത്തിയതും എനിക്ക് തിരികെ അയയ്ക്കാൻ തീരുമാനിച്ചതും. അത്ഭുതകരമായ വേഗത്തില്‍ അത് എത്തി ചേര്‍ന്നപ്പോള്‍ വളരെ ആവേശകരമായിരുന്നെന്നും ആ മോതിരം അതിന്‍റെ യാഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ ലഭിക്കണമെന്ന് തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാല്പതിനായിരത്തില്‍ കൂടുതല്‍ പേര് ആ ട്വീറ്റ് കണ്ടു. ട്വീറ്റ് വൈറലായതിന് പിന്നാലെ നിരവധി പേര്‍ കമന്‍റുമായെത്തി. നല്ല ആളുകള്‍ ഇപ്പോഴുമുണ്ടെന്ന വിശ്വാസം തിരികെ കൊണ്ടുവരാന്‍ ഇത് സഹായിക്കുന്നെന്നായിരുന്നു ഒരാള്‍ എഴുതിയത്. മോതിരം നിങ്ങള്‍ക്ക് തിരികെ ലഭിച്ചു. ഇന്ത്യന്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ സത്യസന്ധത നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നായിരുന്നു ഒരാളുടെ കമന്‍റ്.