റമദാൻ മാസത്തിലെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്ത സമയം പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക്. ഈദ് അൽ-ഫിത്തർ, ഈദ് അൽ-അദ്ഹ എന്നീ പെരുന്നാളുകളുടെ ഭാഗമുള്ള അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
റമദാൻ മാസത്തിൽ ബാങ്ക് ശാഖകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ 4 മണി വരെ ആയിരിക്കും. എന്നാൽ, ട്രാൻസ്ഫർ സെന്ററുകളുടെ പ്രവർത്തനം രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്. ഏപ്രിൽ 18 ചൊവ്വാഴ്ച മുതൽ സൗദിയിൽ ഈദ് അൽ-ഫിത്തർ അവധി ആരംഭിക്കും. ഏപ്രിൽ 25 നു അവധി അവസാനിച്ച് സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാംഭിക്കും.
ജൂൺ 27നാണ് ഈദ് അൽ-അദ്ഹ അവധി ആരംഭിക്കുന്നത്. ജൂലൈ ഒന്നിന് ഈ അവധി അവസാനിക്കുകയും ജൂലൈ 2 മുതൽ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തുടർന്ന് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ റമദാനിൽ തീർത്ഥാടനം നടത്തുന്നവർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മക്കയിലെയും മദീനയിലെയും ബാങ്ക് ശാഖകൾ തുറന്ന് പ്രവർത്തിക്കും. കൂടാതെ, വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഹജ്ജ് ടെർമിനലുകളിലെയും ശാഖകൾ ഹജ്ജ് – ഉംറ തീർഥാടകർക്കർക്ക് സേവനങ്ങൾ ഉറപ്പുവരുത്തും.