തുർക്കി അങ്കാറയിലെ സെൻട്രൽ ബാങ്കിൽ അഞ്ഞൂറു കോടി ഡോളർ ( ഇന്ത്യൻ രൂപ ഏകദശം 40000 കോടി രൂപക്ക് മുകളിൽ) നിക്ഷേപം നടത്തി സൗദി അറേബ്യ. നിക്ഷേപവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയും സൗദി ഫണ്ട് ഫോർ ഡവലപ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് അഖീൽ അൽ ഖത്തീബ് ഇന്ന് സെൻട്രൽ ബാങ്ക് ഓഫ് തുർക്കി ഗവർണറായ ഷഹാപ് കാവ്‌സിയോലുവുമായി കരാർ ഒപ്പുവെച്ചു. ഫെബ്രുവരിയിൽ രാജ്യത്തിൻറെ അടിത്തറയിലാക്കിയ ഭൂകമ്പത്തെ തുടർന്നുണ്ടായ പണപ്പെരുപ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും പശ്ചാത്തലത്തിൽ തുർക്കി സമ്പദ്‌വ്യവസ്ഥയ്ക്ക് നിക്ഷേപം വലിയ ഉത്തേജനം നൽകും എന്നാണ് വിശ്വാസം. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും തെളിവ് മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള തുർക്കിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ ശ്രമം കൂടിയാണ് ഈ നീക്കമെന്ന് എന്ന് സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് വ്യക്തമാക്കി.