സൗദി അറേബ്യയിൽ കഴിഞ്ഞ വർഷം ശരാശരി 30 പുതിയ വാണിജ്യ രജിസ്‌ട്രേഷനുകൾ ദിവസേന നടന്നെന്ന് വ്യക്തമാക്കി വാണിജ്യ മന്ത്രാലയം. ഇതിൽ 460 എണ്ണം കമ്പനികളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെ ഒൻപത് മാസത്തിനിടെ 7395 പുതിയ വാണിജ്യ രജിസ്‌ട്രേഷനാണ് അനുവദിച്ചത്. ഇതിൽ 5944 സ്ഥാപനങ്ങൾ പ്രധാന വ്യാണിജ്യ വിഭാഗത്തിലും 1451 എണ്ണം നിലവിലുളള സംരംഭങ്ങളുടെ ശാഖകളുമാണ്. വ്യക്തിഗത സ്ഥാപനങ്ങൾക്ക് മൂന്ന് മിനുറ്റിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നേടാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
യുവ സംരംഭകരേയും പുതിയ വാണിജ്യ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ് വാണിജ്യ മന്ത്രാലയവും നിക്ഷേപ മന്ത്രാലയവും രാജ്യത്ത് നടപ്പിലാക്കുന്നത്. വിഷൻ 2030ന്റെ ഭാഗമായി മൾട്ടി നാഷണൽ കമ്പനികളെ ആകനഷിക്കുന്നതിനുളള പദ്ധതി പ്രകാരം നിരവധി കമ്പനികൾ റിയാദിൽ റീജിയനൽ ഓഫീസുകൾ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു. സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി വനിതകൾ ഉൾപ്പെടെയുളള സംരംകരെ പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതി പ്രകാരം നിരവധി പുതിയ സ്ഥാപനങ്ങളും അടുത്ത് കാലത്ത് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.