കൊച്ചി : സാങ്കേതിക സർവകലാശാല വിസി തർക്കം വീണ്ടും കോടതിയിൽ. ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. സിൻഡിക്കേറ്റിന്റെ തീരുമാനങ്ങൾ താൽക്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്ത നടപടിയെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുളള ഗവർണറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമെന്നും സ്വാഭാവിക നീതിയുടെ ലംഘനമെന്നും സിന്റിക്കേറ്റ് ഹർജിയിൽ ആരോപിച്ചു.