പാലക്കാട് : രണ്ട് യുവാക്കൾ പാലക്കാട്ട് മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്മണൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലമുണിയോടെയായിരുന്നു അപകടം. മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്നു ഇരുവരും. മൃതദഹേങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയ മോർച്ചറിയിലേക്ക് മാറ്റി.
അതേ സമയം, കൊച്ചി കളമശ്ശേരി മുട്ടാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തി മൃതദ്ദേഹം കണ്ടെടുത്തു