ന്യൂഡല്‍ഹി : കോര്‍പറേറ്റുകളുടെ ആദായനികുതി റിട്ടേണ്‍ നല്‍കേണ്ട സമയപരിധി മാര്‍ച്ച് 15 വരെ നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ചാണിത്. നികുതി ഓഡിറ്റ് റിപ്പോര്‍ട്ട്, പ്രൈസ് ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ നല്‍കേണ്ട തീയതി ഫെബ്രുവരി 15 ആയി നീട്ടി. ഈ വര്‍ഷം തുടര്‍ച്ചായായി ഇതു മൂന്നാം തവണയാണ് കോര്‍പറേറ്റുകള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കുന്നത്.