• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തിപ്പിലെ വീഴ്ച; ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകും

by Web Desk 04 - News Kerala 24
March 7, 2023 : 10:05 pm
0
A A
0
ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തിപ്പിലെ വീഴ്ച; ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകും

കഴിഞ്ഞ വർഷം പാരിസിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാനെത്തിയ ലിവർപൂൾ ആരാധകർക്കുനേരെയുണ്ടായ അതിക്രമത്തിൽ വീഴ്ച സമ്മതിച്ച് യുവേഫ. മത്സരം കാണാനെത്തിയ എല്ലാ ലിവർപൂൾ ആരാധകരുടെയും ടിക്കറ്റ് തുക മടക്കി നൽകുമെന്ന് യുവേഫ അറിയിച്ചു.ലിവർപൂളും റയൽ മഡ്രിഡും തമ്മിലായിരുന്നു ഫൈനൽ. മത്സരത്തിൽ റയൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. എന്നാൽ, മത്സരം കാണാനെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ലിവർപൂൾ ആരാധകർക്ക് സ്റ്റേഡിയത്തിനു പുറത്ത് പൊലീസ് അതിക്രമം നേരിടേണ്ടി വന്നിരുന്നു. മത്സരം കാണാനായി പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസ് മൈതാനത്തിന് പുറത്ത് മണിക്കൂറുകൾ മുമ്പെത്തിയ ആരാധകരെ സുരക്ഷാ ജീവനക്കാർ തടഞ്ഞിട്ടു. ടിക്കറ്റുമായി എത്തിയ പലർക്കും ഗ്രൗണ്ടിൽ കയറാനായില്ല.

ഇത് സംഘർഷത്തിൽ കലാശിക്കുകയും പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെ 38 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്. കാഴ്ചക്കാരിൽ നിരവധി പേർ അന്ന് കവർച്ചക്കിരയായി. സംഘർഷത്തിനു കാരണം ലിവർപൂൾ ആരാധകരാണെന്ന് യുവേഫ തുടക്കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. വ്യാജ ടിക്കറ്റുകളുമായി എത്തിയവരാണ് പ്രശ്നക്കാരെന്നും ആരോപിച്ചിരുന്നു.

എന്നാൽ, സ്വതന്ത്ര അന്വേഷണ കമീഷൻ കഴിഞ്ഞമാസം സമർപ്പിച്ച റിപ്പോർട്ടിൽ പരിപാടിയുടെ നടത്തിപ്പുകാരായ യുവേഫയെ തന്നെയാണ് പ്രതിസ്ഥാനത്ത് നിർത്തിയത്. സംഘാടനത്തിലെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഫ്രഞ്ച് പൊലീസ് ലിവർപൂൾ ആരാധകർക്കുനേരെ മുൻവിധിയോടെയാണ് പെരുമാറിയതെന്നും 220 പേജ് വരുന്ന അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ലിവർപൂൾ ക്ലബിനോട് യുവേഫ ജനറൽ സെക്രട്ടറി തിയോഡർ തിയോഡറൈഡിസ് നിരുപാധികം മാപ്പുചോദിക്കുകയും ചെയ്തു.

തുടർന്നാണ് മത്സരം കാണാനായി ടിക്കറ്റെടുത്ത 19,618 ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകാൻ യുവേഫ തീരുമാനിച്ചത്. കൂടാതെ, സ്റ്റേഡിയത്തിൽ കയറാനാകാതെ വന്ന റയിൽ മഡ്രിഡ് ആരാധകർക്കും ടിക്കറ്റ് തുക തിരികെ നൽകും. പരസ്യമായും സ്വകാര്യമായും കിട്ടിയ പരാതികളും വിമർശനങ്ങളും ഞങ്ങൾ കണക്കിലെടുക്കുകയും സമഗ്രവും നീതിയുക്തവുമായ ഒരു സ്കീം ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും യുവേഫ ജനറൽ സെക്രട്ടറി പ്രതികരിച്ചു.62 പൗണ്ട് മുതൽ 610 പൗണ്ട് വരെയാണ് ടിക്കറ്റ് നിരക്കുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ്

Next Post

വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾക്കെതിരെ കേസെടുത്തു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾക്കെതിരെ കേസെടുത്തു

വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾക്കെതിരെ കേസെടുത്തു

സംസ്ഥാനത്തെ 392 എസ്.സി-എസ്.ടി സഹകരണ സംഘങ്ങൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്

സംസ്ഥാനത്തെ 392 എസ്.സി-എസ്.ടി സഹകരണ സംഘങ്ങൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കാം; അങ്ങനെയുള്ള കോംബോകള്‍…

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കാം; അങ്ങനെയുള്ള കോംബോകള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In