ദുബൈ: അശ്ലീല ഉള്ളടക്കമുള്ള വെബ്‍സൈറ്റ് നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയ പ്രവാസി യുവാവ് ദുബൈയില്‍ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല വീഡിയോകളും 4508 അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാള്‍ കൈകാര്യം ചെയ്‍തിരുന്നു. പ്രതിയില്‍ നിന്ന് 20,000 ദിര്‍ഹം പിഴ ഈടാക്കിയ ശേഷം നാടുകടത്താനായിരുന്നു കോടതിയുടെ വിധി. ദുബൈ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം ഈ വിധി ശരിവെച്ചു.വെബ്‍സൈറ്റുകള്‍ നിരീക്ഷിക്കുന്ന ദുബൈ പൊലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ ടീമാണ് അശ്ലീല ഉള്ളടക്കം നിറഞ്ഞ വെബ്‍സൈറ്റ് കണ്ടെത്തിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വരെ ഈ വെബ്‍സൈറ്റില്‍ ഉണ്ടായിരുന്നു. അന്വേഷണത്തില്‍ വെബ്‍സൈറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളിനെ കണ്ടെത്തിയപ്പോള്‍ ഇയാള്‍ ദുബൈയില്‍ തന്നെ ഉള്ളതായി മനസിലാക്കി. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.
പരിശോധന നടത്തിയപ്പോള്‍ ഇയാളുടെ കൈവശം 4508 അശ്ലീല ചിത്രങ്ങളും 17 പോണ്‍ വീഡിയോ ക്ലിപ്പുകളും ഉണ്ടായിരുന്നു. ഇവയില്‍ ഏതാണ്ട് 2600ല്‍ അധികം അശ്ലീല ചിത്രങ്ങളും കുട്ടികളുടേതായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്‍തു. അശ്ലീല സിനികളും വീഡിയോ ക്ലിപ്പുകളും ഡൗണ്‍ലോഡ് ചെയ്‍തുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നാല് കംപ്യൂട്ടറുകളും അശ്ലീല ഉള്ളടക്കം സൂക്ഷിച്ചിരുന്ന ഒരു സ്റ്റോറേജ് ഉപകരണവും പിടിച്ചെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് പിഴ ചുമത്തിയതിന് പുറമെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിടുകയായിരുന്നു.