കൊല്ലം: വിസ്മയക്കേസിൽ പ്രതി കിരൺകുമാറിനെതിരെ കുറ്റപത്രത്തിൽ ഉൾപ്പെടാത്ത ഡിജിറ്റൽ തെളിവുകൾ. കുറ്റപത്രം സമർപ്പിക്കുമ്പോൾ കിരൺകുമാറിന്റെയും വിസ്മയയുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനഫലം ലഭിച്ചിരുന്നില്ല. ഇരുവരുടെയും ഫോണിൽ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ വിവാഹ കാലഘട്ടം മുതലുള്ള ഫോൺ സംഭാഷണം ലഭിച്ചിട്ടുണ്ട്. വില കൂടിയ കാർ സ്ത്രീധനമായി ആവശ്യപ്പെടുന്നതുൾപ്പടെ സംഭാഷണത്തിലുണ്ട്. പ്രതിഭാഗത്തിന്റെ വാദങ്ങൾ പുതിയ തെളിവുകളിലൂടെ ഖണ്ഡിക്കാൻ കഴിയുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.