• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആമസോണ്‍ കാടു​കളിലെ തീ പിടിത്തവും ബ്രഹ്മപുരവും താരതമ്യം ചെയ്യാൻ ബി.ജെ.പി നേതാക്കളെ പോലെ വിവരം കെട്ടവർക്കെ കഴിയൂവെന്ന് വി.കെ. സനോജ്

by Web Desk 04 - News Kerala 24
March 9, 2023 : 10:27 pm
in Kerala, News
Reading Time: 1 min read
0
A A
0
ആമസോണ്‍ കാടു​കളിലെ തീ പിടിത്തവും ബ്രഹ്മപുരവും താരതമ്യം ചെയ്യാൻ ബി.ജെ.പി നേതാക്കളെ പോലെ വിവരം കെട്ടവർക്കെ കഴിയൂവെന്ന് വി.കെ. സനോജ്

ആമസോണ്‍ കാടുകളിലെ തീ പിടിത്തവും ബ്രഹ്മപുരത്തെ തീ പിടിത്തവും താരതമ്യം ചെയ്യാന്‍ ബി.ജെ.പി നേതാക്കളെ പോലെ വിവരം കെട്ടവര്‍ക്ക് മാത്രമേ സാധിക്കൂയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആമസോണ്‍ കാടുകളില്‍ തീ പിടിച്ചപ്പോള്‍ പ്രതിഷേധിച്ചത് ഡി.വൈ.എഫ്.ഐ മാത്രമല്ല, ലോകത്തെ തീവ്ര വലതുപക്ഷം ഒഴികെയുള്ള ബോധമുള്ള എല്ലാ മനുഷ്യരുമാണെന്ന് ഫേസ് ബുക്കിൽ കുറിച്ചു. ബ്രഹ്മപുരത്ത് നടന്നത് ആക്‌സിഡന്റാണ്. മാലിന്യ പ്ലാന്റില്‍ നടന്ന തീ പിടിത്തം. ആ തീ അണക്കാന്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

പ്ലാസ്റ്റിക് മാലിന്യം ആയതിനാല്‍ തന്നെ തീ അണക്കലുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രയാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. എങ്കിലും എല്ലാ സംവിധാനങ്ങളും ഒരുമിച്ച് തീ അണക്കാന്‍ പ്രയത്‌നിക്കുകയാണ്. അല്ലാതെ പ്ലാസ്റ്റിക് മാലിന്യം കത്താന്‍ വിട്ട് ബ്രസീലിലെ ഭരണാധികാരിയെ പോലെ ഇതൊന്നും വിഷയമല്ലെന്ന് പറയുക അല്ല ചെയ്തത്. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ആമസോണ്‍ കാടുകളിലെ തീപിടിത്തത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ നേതാക്കള്‍ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

വി.കെ സനോജി​െൻറ ​ഫേസ് ബുക്ക് പോസ്റ്റി​െൻറ പൂര്‍ണരൂപം: ആമസോണ്‍ കാടുകളിലെ തീ പിടുത്തവും ബ്രഹ്മപുരത്തെ തീ പിടുത്തവും താരതമ്യം ചെയ്യാന്‍ ബിജെപി നേതാക്കളെ പോലെ വിവരം കെട്ടവര്‍ക്ക് മാത്രമേ സാധിക്കൂ. ആമസോണ്‍ കാടുകളില്‍ തീ പിടിച്ചപ്പോള്‍ പ്രതിഷേധിച്ചത് DYFI മാത്രമല്ല, ലോകത്തെ തീവ്ര വലതുപക്ഷം ഒഴികെയുള്ള ബോധമുള്ള എല്ലാ മനുഷ്യരുമാണ്. കാരണം ഭൂമിയിലെ ഏറ്റവും വലിയ ട്രോപ്പിക്കല്‍ ഫോറസ്റ്റ് ആയ, ഭൂമിയുടെ കാലാവസ്ഥയേയും അന്തരീക്ഷത്തേയുമൊക്കെ പരിപാലിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഒരു നിബിഢ വനമാണ് ആമസോണ്‍ കാടുകള്‍. കൂടാതെ അനേകായിരം ജന്തു വൈവിദ്ധ്യങ്ങളുടെയും സസ്യ വൈവിധ്യങ്ങളുടെയും കലവറ കൂടിയാണ് ആമസോണ്‍ കാടുകള്‍വംശ നാശ ഭീഷണി അടക്കം നേരിടുന്ന സസ്യ ജന്തു ജീവ ജാലങ്ങളും ജല സ്രോതസുകളും അടങ്ങുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ വ്യാപിച്ച നിബിഢ വനം. അത് തുരന്ന് ഖനനം നടത്തുക എന്നത് ഖനി മാഫിയയുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിനെ സഹായിക്കുന്ന വണ്ണം മനഃപൂര്‍വ്വം ഒരു കാട്ട് തീ സൃഷ്ടിക്കുകയും ആ തീ ബോധപൂര്‍വ്വം അണക്കാതെ കാടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുന്ന തീവ്ര വലത് ഭരണ കൂടത്തിന്റര്‍ നയങ്ങള്‍ക്ക് എതിരെയാണ് ലോകം പ്രതിഷേധിച്ചത്. ആ പ്രതിഷേധത്തിന്റെ കൂടെ ഉത്തരവാദിത്വപ്പെട്ട ഒരു സംഘടന എന്ന നിലയില്‍ DYFI കൂടി ഭാഗമായത് അഭിമാനപൂര്‍വ്വം തന്നെ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. ബ്രസീല്‍ എമ്പാസിക്ക് മുന്നില്‍ പ്രതിഷേധിക്കുക എന്നത് ഒരു മാതൃകാ പ്രതിഷേധമാണ്. യൂണിയന്‍ ഗവണ്മെന്റ് നയങ്ങള്‍ക്കെതിരെ പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ സിവില്‍ സ്റ്റേഷന്‍ ഉപരോധവുമൊക്കെ ഇതുപോലെ പ്രതിഷേധ രൂപങ്ങളാണ്.

ആമസോണില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞതിനു ശേഷം ഐക്യ രാഷ്ട്ര സഭ അടക്കം അനേകം ലോക രാജ്യങ്ങളുടെ പ്രഷറിന് ശേഷമാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ അന്നത്തെ ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സനാരോ ചെയ്തത്. ഒരു തീവ്ര മുതലാളിത്ത സമ്പത് നയങ്ങള്‍ പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നയങ്ങള്‍ക്കെതിരെയാണ് അന്ന് ലോകത്തെ കൊള്ളാവുന്ന എല്ലാ മനുഷ്യരും സംഘടനയും പ്രതിഷേധിച്ചത്.കൊച്ചി ബ്രഹ്മപുരത്ത് നടന്നത് ഒരു ആക്‌സിഡന്റാണ്. നഗരത്തിലെ ഒരു മാലിന്യ പ്ലാന്റില്‍ നടന്ന തീ പിടുത്തം. ആ തീ അണക്കാന്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ആ നിമിഷം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം ആയതിനാല്‍ തന്നെ തീ അണക്കലുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രയാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. എങ്കിലും എല്ലാ സംവിധാനങ്ങളും ഒരുമിച്ച് തീ അണക്കാന്‍ പ്രയത്‌നിക്കുകയാണ്. അല്ലാതെ നഗര മധ്യത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്താന്‍ വിട്ട് ബ്രസീലിലെ ഭരണാധികാരിയെ പോലെ ഇതൊന്നും വിഷയമല്ല എന്ന് പറയുക അല്ല ചെയ്തത്.ഒരാളെ വാഹനമിടിച്ച് മനപ്പൂര്‍വം കൊല്ലാന്‍ ശ്രമിച്ചാല്‍ പ്രതിഷേധമുണ്ടാകും എന്നാല്‍ ഒരു ആക്‌സിഡന്റില്‍ പെട്ട് അതേ ആള്‍ മരണപ്പെട്ടാല്‍ ആ പ്രതിഷേധം സാധ്യമല്ല.

മനപ്പൂര്‍വം ചെയ്യുന്നതും ആക്‌സിഡന്റ്‌റും തമ്മിലുള്ള വ്യത്യാസം മനസിലാകണമെങ്കില്‍ മിനിമം ബോധം വേണം. DYFI ആമസോണ്‍ കാടുകളിലെ തീ പിടുത്തത്തില്‍ മാത്രമല്ല CAA വിഷയത്തിലും രാജ്യമൊട്ടുക്കെ പ്രതിഷേധിച്ചിട്ടുണ്ട്. ആ DYFI നേതാക്കളും ഇന്ന് സര്‍ക്കാരിന്റെ ഭാഗമായുണ്ട്. ഈ രാഷ്ട്രീയം മനസിലാകാത്തത് കൊണ്ടാണ് കേരളത്തില്‍ അപഹാസ്യമായ കൂട്ടമായി ഈ നേതാക്കള്‍ ഒതുങ്ങി പോയതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നുഴഞ്ഞുകയറ്റക്കാരായ വിദേശികളെ കമ്പനി വാഹനത്തില്‍ കടത്തി; പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

Next Post

മണ്ണാർകാട് എട്ടാം ക്ലാസ് വിദ്യാർഥി മുറിയിൽ തൂങ്ങിയ നിലയിൽ; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണ്ണാർകാട് എട്ടാം ക്ലാസ് വിദ്യാർഥി മുറിയിൽ തൂങ്ങിയ നിലയിൽ; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മണ്ണാർകാട് എട്ടാം ക്ലാസ് വിദ്യാർഥി മുറിയിൽ തൂങ്ങിയ നിലയിൽ; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

‘വിജേഷ് പിള്ളയെ തേടി ഇഡി ഉദ്യോഗസ്ഥ‍ര്‍ തിങ്കളാഴ്ച തന്നെ സമീപിച്ചിരുന്നു’, വിശദീകരിച്ച് കൊച്ചിയിലെ കെട്ടിട ഉടമ

'വിജേഷ് പിള്ളയെ തേടി ഇഡി ഉദ്യോഗസ്ഥ‍ര്‍ തിങ്കളാഴ്ച തന്നെ സമീപിച്ചിരുന്നു', വിശദീകരിച്ച് കൊച്ചിയിലെ കെട്ടിട ഉടമ

ക്വീര്‍ വ്യക്തിയാണോ ശിക്ഷ ഉറപ്പ്; നിയമ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട. ഗേ

ക്വീര്‍ വ്യക്തിയാണോ ശിക്ഷ ഉറപ്പ്; നിയമ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട. ഗേ

ട്രെയിന്‍ വരുന്നുവെന്ന സിഗ്നല്‍ അവഗണിച്ച് ഡ്രൈവറുടെ സാഹസം; തകര്‍പ്പണമായി ബസ്, 6 മരണം

ട്രെയിന്‍ വരുന്നുവെന്ന സിഗ്നല്‍ അവഗണിച്ച് ഡ്രൈവറുടെ സാഹസം; തകര്‍പ്പണമായി ബസ്, 6 മരണം

സൗദി രാജകുടുംബാംഗം ജൗഹറ രാജകുമാരി അന്തരിച്ചു

സൗദി രാജകുടുംബാംഗം ജൗഹറ രാജകുമാരി അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021