കോഴിക്കോട് : എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആദരണീയനായ നേതാവെന്ന് പി ജയരാജൻ. വേദകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ഇപിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പി ജയരാജന്റെ പ്രതികരണം. വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇപി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പി ജയരാജൻ പറഞ്ഞു. റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്ന് എന്ന് പറഞ്ഞ് സിപിഎം പ്രതിരോധിക്കുന്നതിനിടെയാണ് മലയാളം വാരികയിലൂടെ ഇ പി ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്.
റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉന്നയിച്ചെന്നും എന്നാൽ അത് അഴിമതി ആരോപണം എന്ന നിലയ്ക്കായിരുന്നില്ലെന്നുമാണ് ഇ പി ജയരാജൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനമെന്ന പോലെ സഹായിക്കണോ എന്ന ചോദ്യം പി ജയരാജൻ ഉന്നയിച്ചുവെന്നും ഇ പി പറഞ്ഞിരുന്നു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെ വേദകം റിസോർട്ടിൽ ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനുമുള്ള ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ 99.99 ലക്ഷത്തിന്റെ ഓഹരികളാണ് ഇരുവർക്കുമുള്ളത്. ഭാര്യയുടെ പേരിൽ 81.99 ലക്ഷത്തിന്റെ ഓഹരികളും മകന്റെ പേരിൽ 10 ലക്ഷത്തിന്റെ ഓഹരികളുമുണ്ട്.