സുന്ദരമായ ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. മുഖകാന്തി കൂട്ടാൻ പല വഴികൾ നാം പരീക്ഷിക്കാറുണ്ട്. ചർമ്മ സംരക്ഷണത്തിനായുള്ള നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. സൂര്യതാപം, കറുത്തപാടുകൾ, മറ്റ് ചർമ്മ അവസ്ഥകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ പരീക്ഷിക്കാം ചില പ്രകൃത്തിദത്ത മാർഗങ്ങൾ…
ഒന്ന്…
വെള്ളരിക്കാ നീരും തണ്ണിമത്തൻ നീരും രണ്ട് ടീസ്പൂൺ എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു മുട്ടയുടെ വെള്ളയും ചേർക്കുക.ശേഷം മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക. വെള്ളരിക്ക, തണ്ണിമത്തൻ എന്നിവയിൽ ഉയർന്ന ജലാംശം ഉണ്ടെന്ന് അറിയപ്പെടുന്നു. ഇത് ചർമ്മത്തെ അഴുക്കിൽ നിന്നും സംരക്ഷിക്കുന്നു.
രണ്ട്…
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും നാരങ്ങാനീരും നന്നായി യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക. മുഖകാന്തി കൂട്ടാൻ ഈ പാക്ക് സഹായിക്കും.
മൂന്ന്…
പപ്പായ, തണ്ണിമത്തൻ, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങൾ മിക്‌സ് ചെയ്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് 20 മിനിറ്റ് ഇട്ടേക്കുക. ഈ പഴങ്ങളിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റുകയും ചർമ്മ സുഷിരങ്ങൾ ശക്തമാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ആസിഡ്-ആൽക്കലൈൻ ബാലൻസ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
നാല്…
2 ടേബിൾസ്പൂൺ ചന്ദനപ്പൊടി അതിൽ കുറച്ച് റോസ് വാട്ടർ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 10 മുതൽ 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. റോസ് വാട്ടറിലും ചന്ദനത്തിലും അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ചർമ്മത്തെ തണുപ്പിക്കുന്നതിനും തിളക്കം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
അഞ്ച്…
പുതിനയില പേസ്റ്റും മുൾട്ടാണി മിട്ടി പേസ്റ്റും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. ഈ ഫേസ് മാസ്ക് പുരട്ടുന്നത് ചർമ്മത്തെ തണുപ്പിക്കുമ്പോൾ മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാൻ സഹായിക്കുന്നു.