• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌

by Web Desk 04 - News Kerala 24
March 11, 2023 : 4:41 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌

കൊച്ചി> സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശന മേള ‘മെഷിനറി എക്‌സ്‌പോയ്ക്ക് തുടക്കമായി. എക്സ്പോയുടെ അഞ്ചാമത് എഡിഷനാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നാല് ദിവസങ്ങളിലായി നടക്കുന്നത്. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എല്ലാ എക്‌സിബിഷനുകളും വിജയകരമാണ്. എല്ലാ ജില്ലകളിലും ഈ വർഷം തുടങ്ങിയ സംരംഭകർക്ക് സൗജന്യമായ സർവീസ് നൽകുമെന്ന് മന്ത്രി പി രാജീവ്‌ അറിയിച്ചു. നവീനമായ മെഷീനറികൾ കാണാൻ കഴിഞ്ഞെന്നും, ആവശ്യങ്ങൾക്കനുസരിച്ചുള്ള മെഷീനറികൾ ഉണ്ടാക്കാൻ സാധിച്ചു വെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ സുധീർ കെ സ്വാഗതം പറഞ്ഞ ചടങ്ങിന് എറണാകുളം എം പി ഹൈബി ഈഡൻ അധ്യക്ഷത വഹിച്ചു. എക്സിബിറ്റേഴസ് ഡയറക്ടറി പ്രകാശനം വ്യവസായ വാണിജ്യ വകുപ്പ് ഡയറക്റ്റർ എസ്. ഹരികിഷോർ നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ അഡ്വ.ദീപ്തി മേരി വർഗ്ഗീസ്, എം എസ് എം ഡി ഫ്, തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ ലചിതമോൾ,കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡണ്ട്‌ എ. നീസറുദ്ദീൻ,എഫ് ഐ സി സി കേരള സ്റ്റേറ്റ് കൌൺസിൽ ചെയർമാൻ സാവിയോ മാത്യു എന്നിവർ ആശംസ പ്രസംഗം നടത്തി. മെഷിനറി എക്സ്പോ കേരള 2023 ജനറൽ മാനേജർ& ജനറൽ കൺവീനർ പി.എ. നജീബ് നന്ദി അർപ്പിച്ചു.

ഓരോ സംരംഭകനേയും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മെഷിനറി എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറോളം യന്ത്ര നിർമാതാക്കൾ ഒരു കുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് മെഷിനറി എക്സ്പോയുടെ പ്രത്യേകത. നാലപ്പത്തിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ശീതീകരിച്ച പവലിയനാണ് എക്സ്പോയ്ക്കായി ഒരുക്കുന്നത്.

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന് കേരളത്തിൻ്റെ വലിയ ലക്ഷ്യപൂർത്തീകരണ വേളയിൽ മെഷിനറി എക്സ്പോ സംരംഭകർക്ക് ഒട്ടനവധി സാധ്യതകളാണ് തുറന്നിടുന്നത്. വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം.കാര്‍ഷികാധിഷ്ഠിതം, ഭക്ഷ്യ സംസ്ക്കരണം, പാക്കേജിംഗ്, ജനറല്‍ എഞ്ചിനീറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, മരാധിഷ്ഠിത വ്യവസായം, റബ്ബര്‍ & പ്ലാസ്റ്റിക്, ഫൂട്ട് വെയര്‍, പ്രിന്‍റിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, ആയുര്‍വ്വേദ & ഹെര്‍ബല്‍, അപ്പാരല്‍, വേസ്റ്റ് മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍ മുതല്‍ വിവിധതരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും, കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യയും അണിനിരത്തിയാണ് യന്ത്ര പ്രദര്‍ശനമേള സംഘടിപ്പിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം; നേട്ടമുണ്ടാക്കി അദാനി വിമാനത്താവളങ്ങൾ

Next Post

വേനൽച്ചൂട്‌: ദുരന്തം കുറയ്‌ക്കാൻ എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

വേനൽച്ചൂട്‌: ദുരന്തം കുറയ്‌ക്കാൻ എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മുഖ്യമന്ത്രി

വന്‍ അപ്ഡേറ്റഡായി ഗൂഗിൾ ട്രാൻസലേറ്റർ; ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

വന്‍ അപ്ഡേറ്റഡായി ഗൂഗിൾ ട്രാൻസലേറ്റർ; ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

21 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ തൃശൂരിൽ പിടിയിൽ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസ്; രണ്ട് പ്രതികൾ റിമാൻഡിൽ

ഭോജ്‍പുരിക്കെതിരെ കേരള താരങ്ങള്‍ക്ക് വൻ വിജയ ലക്ഷ്യം

ഭോജ്‍പുരിക്കെതിരെ കേരള താരങ്ങള്‍ക്ക് വൻ വിജയ ലക്ഷ്യം

രചന, സംവിധാനം റോബിൻ രാധാകൃഷ്ണൻ; ഫസ്റ്റ് ലുക്കും ടൈറ്റിലും എത്തി

രചന, സംവിധാനം റോബിൻ രാധാകൃഷ്ണൻ; ഫസ്റ്റ് ലുക്കും ടൈറ്റിലും എത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021