കൊച്ചി : ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാലെന്ന് സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. കരാർ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ലെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. കമ്പനിക്ക് യോഗ്യത ഉണ്ടായിരുന്നതിനാലാണ് കരാർ കിട്ടിയത്. ബയോമൈനിങ് മുൻപരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബയോ മൈനിങ് 32 ശതമാനം പൂർത്തിയാക്കി. ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണ് തീപിടിച്ചത്. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിന്മാറിയതാണ്. കണ്ണൂരിൽ കരാറിൽ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. കൂടുതൽ പണം ചോദിച്ചത് അതുകൊണ്ടാണെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. അതേസമയം ഇപ്പൾ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. തന്റെ കമ്പനിക്ക് സ്വാഭാവികമായി ശത്രുക്കളുണ്ടെന്നും അതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കോർപ്പറേഷൻ കത്തയച്ചെന്ന് പറയുന്നത് വ്യാജമാണെന്നും രാജ്കുമാർ പറഞ്ഞു.