• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്എഫ്ഐക്കാരാൽ കൊല്ലപ്പെട്ട ഒരു കെഎസ്‍യുകാരന്റെ പേര് പറയാമോ ? സുധാകരനെ വെല്ലുവിളിച്ച് ശിവൻകുട്ടി

by Web Desk 04 - News Kerala 24
January 12, 2022 : 7:47 pm
0
A A
0
എസ്എഫ്ഐക്കാരാൽ കൊല്ലപ്പെട്ട ഒരു കെഎസ്‍യുകാരന്റെ പേര് പറയാമോ ?  സുധാകരനെ വെല്ലുവിളിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ സിപിഎമ്മും കോൺ​ഗ്രസും നേർക്കുനേർ പോരടിക്കുമ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി. ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു കെഎസ്‍യു പ്രവർത്തകന്റെ പേര് പറയാമോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിക്കുന്നുവെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. നൂറുകണക്കിന് കെഎസ്‍യു പ്രവർത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരൻ പറയുന്നത്.

പെരും നുണകളുടെ രാജാവാണ് കെ സുധാകരൻ. 35 ധീര സഖാക്കൾ നഷ്ടമായ പ്രസ്ഥാനമാണ് എസ്എഫ്ഐ. ഇതിൽ പന്ത്രണ്ട് പേരെ കൊന്നത് യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരാണ്. ജനങ്ങളുടെ പൊതുബോധത്തിൽ വിഷം കലക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്‍യുവും ശ്രമിച്ചിട്ടുള്ളത് എന്ന് എസ്എഫ്ഐ പ്രസിഡന്റ്‌ , സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള തനിക്ക് വ്യക്തമായി പറയാൻ കഴിയും. ഉമ്മൻചാണ്ടി കെഎസ്‍യുവിനെ നയിച്ചിരുന്ന കാലത്ത് പോലീസ് നടപടിക്കിടെ ഓടയിൽ വീണു മരിച്ച ഗുജറാത്തി ആയ മുൾജി, എങ്ങനെ രക്തസാക്ഷി എന്ന് കെഎസ്‍യു അവകാശപ്പെടുന്ന തേവര മുരളിയായത് എന്ന് മാധ്യമപ്രവർത്തകൻ എൻ എൻ. സത്യവ്രതന്റെ ‘വാർത്ത വന്ന വഴി’ എന്ന പുസ്തകം വായിച്ചാൽ മനസിലാകും. ആരോഗ്യ പ്രശ്നങ്ങളാൽ മരിച്ച ഫോർട്ട് കൊച്ചിക്കാരനായ മുരളിയെ രക്തസാക്ഷി ആക്കിയ പാരമ്പര്യമാണ് സുധാകരന്റെ പ്രസ്ഥാനത്തിന് ഉള്ളത്.

മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ 1990 ൽ പുതിയവീട്ടിൽ ബഷീർ എന്ന കെഎസ്‍യുവിന്റെ മാഗസിൻ എഡിറ്ററെ തല്ലിക്കൊന്നത് കെഎസ്‍യുക്കാർ തന്നെയാണെന്നത് കെ. സുധാകരൻ ഓർക്കണം. നാലു പതിറ്റാണ്ടു മുമ്പ് നീലക്കൊടി പാറിയിരുന്ന കേരളത്തിലെ കലാലയങ്ങളിൽ കെഎസ്‍യു ഇല്ലാതായത് അവരുടെ കഠാര രാഷ്ട്രീയത്തിനെതിരായ വിദ്യാർഥികളുടെ നിലപാടു മൂലമാണ്. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അപമാനിക്കാനാണ് കെ സുധാകരൻ ശ്രമിക്കുന്നത്. സുധാകരന്റെ മൗനസമ്മതത്തോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശിവർകുട്ടി ആരോപിച്ചു. അതേ സമയം ഇടുക്കി എൻജിനിയറിം​ഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.

ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്.തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കമെന്നും കെ സുധീകരൻ ആരോപിച്ചു.
ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെഎസ്‍യുവിന്റെ വിജയം തടയാൻ ഡിവൈഎഫ്ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. നിരവധി കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊലപാതകം ആസൂത്രിതം , ധീരജിനെ ഇനിയും അപമാനിക്കരുത് ; സുധാകരനെതിരെ കോടിയേരി

Next Post

മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ പുതിയ മേധാവി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ പുതിയ മേധാവി

മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ പുതിയ മേധാവി

ജനങ്ങളോട് പോർവിളിച്ചല്ല സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്ന് ഹൈകോടതി

ജനങ്ങളോട് പോർവിളിച്ചല്ല സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്ന് ഹൈകോടതി

കേരളത്തിലെ ഭീകരവാദപ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം – കുമ്മനം

കേരളത്തിലെ ഭീകരവാദപ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം - കുമ്മനം

യുവതിയുടെ ആത്മഹത്യ :  വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

യുവതിയുടെ ആത്മഹത്യ : വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയില്‍

മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In