പത്തനംതിട്ട: സ്വപ്ന സുരേഷ്നെതിരായ നിയമ നടപടി നടക്കുന്നുവെന്ന് എം വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടി എന്ന ചോദ്യത്തിന് മറുപടിയും സംസ്ഥാന സെക്രട്ടറിക്ക് മറുപടിയും ഇല്ല. മാന നഷ്ടക്കേസ് കൊടുക്കും എന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്.
കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ഹിന്ദുത്വ നിലപാട്. കോൺഗ്രസിന് മൃദു ഹിന്ദുത്വം. എത് സമയത്തും കോൺഗ്രസിന് ബിജെപിയാകാം. കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹം നടക്കുകയാണ്. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസ് ആഭ്യന്തര കലഹം മറച്ചുവയ്ക്കുന്നു. കെ സുധാകരനെ മാറ്റാൻ പാർട്ടിയിൽ തന്നെ ശബ്ദം ഉയരുന്നു. കെ.മുരളീധരന്റെ പ്രസ്താവന ഉദാഹരണമാണ്. കോൺഗ്രസ് പിളർന്നാൽ ഒരു വിഭാഗം ബി ജെ പിയിൽ പോകുമെന്നതിൽ സംശയമില്ലെന്നും സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയിൽ വൻ ജനപങ്കാളിത്തമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.