ഇടുക്കി: അച്ഛനെ തല്ലിയത് ചോദിക്കാന്‍ ചെന്ന മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്നാറിലെ പെരിയാവാരയിലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റ യുവാവ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുകയാണ്. മൂന്നാര്‍ പെരിയവാര സ്റ്റാന്‍ഡില്‍ വര്‍ക്ഷോപ്പ് നടത്തുന്ന രാമറാണ് ചികിത്സയിലുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ മദന്‍കുമാര്‍ , കാര്‍ത്തിക് , മുനിയാണ്ടി രാജ് എന്നിവരാണ് രാമറെ ആക്രമിച്ചത്. മൂന്ന് പേരും ഒളിവിലാണ്.കഴിഞ്ഞ ദിവസം രാമറിന്റെ പിതാവ് അയ്യാദുരൈ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കത്തികുത്തിലേക്ക് വഴിവെച്ചത്.
പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ അയ്യാദുരൈ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയ്യാദുരൈക്ക് മര്‍ദ്ദനമേറ്റു. ഇതറിഞ്ഞ് അച്ഛനെ തല്ലിയത് ചോദിക്കാന്‍ ചെന്ന മകനെ കത്തിയെടുത്ത് കൈയ്യിലും വയറിലും മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ രാമറിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്.