ഗുരുഗ്രാം; ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകള്‍ എറിഞ്ഞ യുവാവിനെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഹിന്ദി വെബ്സീരിസായ ‘ഫര്‍സി’യിലെ രംഗം യുവാക്കള്‍ പുനരാവിഷ്കരിക്കുകയായിരുന്നു. കാറില്‍നിന്ന് നോട്ടുകള്‍ എറിയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കറന്‍സി നോട്ടുകള്‍ എറിയുന്ന ആളുടെ മുഖം പകുതി തുണികൊണ്ട് മറച്ചിരുന്നു. യുവാക്കള്‍ എറിഞ്ഞത് വ്യാജനോട്ടുകളോ യഥാര്‍ത്ഥമോ എന്ന് ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ നോട്ടുകള്‍ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു. ഒരാള്‍ കാറോടിക്കുകയും മുഖമറച്ച മറ്റയാള്‍ തുറന്ന ഡിക്കിയില്‍ ഇരുന്ന് പണം എറിയുകയായിരുന്നു.