കോട്ടയം∙ കടുത്ത ചൂടിനിടയിൽ ആശ്വാസമായി വേനൽമഴ. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ വിവിധ മേഖലകളിൽ പരക്കെ മഴ പെയ്തു. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചു. വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.അറബിക്കടൽ 29 ഡിഗ്രിയിലധികം ചൂടായതിനാൽ, അവിടെ നിന്നുള്ള ഉഷ്ണക്കാറ്റ് വലിയതോതിൽ കരയ്ക്കെത്തിതുടങ്ങിയതോടെ ചൂടിന്റെ തീവ്രത പലയിടങ്ങളിലും ഇനിയും വർധിച്ചേക്കും. കൊല്ലം, കോട്ടയം മേഖലകളിൽ 38 ഡിഗ്രി വരെയാണു ചൂട് രേഖപ്പെടുത്തിയത്. ബാക്കിയിടങ്ങളിൽ ശരാശരി 36 ഡിഗ്രിയും.