തിരുവനന്തപുരം: സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിഷേധവുമായി പ്രതിപക്ഷം. വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിഷേധവുമായി പ്രതിപക്ഷം. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി
പ്ലേക്കാർഡ്മായി പ്രതിപക്ഷം നടുതളത്തിൽ ഇറങ്ങി. ചോദ്യോത്തരവേള ബാക്കി റദ്ദ് ചെയ്തു. സബ്മിഷൻ മേശപ്പുറത്ത് വച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാ ജനകമെന്ന് സ്പീക്കർ. ഒൻപത് മിനിറ്റ് മാത്രമാണ് സഭ നടന്നത്. തുടർന്ന് സഭ പിരിഞ്ഞു.